ഹരാരെ: ഇന്ത്യ-സിംബാബ്വെ ക്രിക്കറ്റ് പരമ്പരക്കിടെ പീഡന വിവാദം. പരമ്പര സ്പോണ്‍സറുടെ ഒൗദ്യോഗിക സംഘത്തിലുള്ള ഇന്ത്യന്‍ വംശജന്‍ ഉള്‍പെടെ രണ്ട് പേര്‍ ബലാത്സംഗ കേസില്‍ പിടിയിലായി. അറസ്റ്റിലായയാള്‍ക്ക് ഇന്ത്യന്‍ ടീമുമായി ബന്ധമുണ്ടെന്ന വാര്‍ത്ത പരന്നതോടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാരിനും ബി.സി.സി.ഐക്കും രംഗത്തിറങ്ങേണ്ടിവന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റിലായെന്ന വാര്‍ത്ത സിംബാബ്വെ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ടീം താമസിക്കുന്ന ഹരാരെയിലെ മൈക്കിള്‍സ് ഹോട്ടലിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു ആരോപണം. ഇതിന് ഭാഗീക സ്ഥിരീകരണവുമായി സിംബാബ്വെ പൊലീസ് വക്താവ് ചാരിറ്റി ചാരംബ രംഗത്തുവന്നതോടെ വിവാദം ഇന്ത്യന്‍ മാധ്യമങ്ങളും ഏറ്റെടുത്തു.
എന്നാല്‍, സംഭവം അടിസ്ഥാനരഹിതമാണെന്ന് ആഫ്രിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ആര്‍. മസാകൂയി വ്യക്തമാക്കി. പരമ്പരയുടെ സ്പോണ്‍സര്‍മാരുടെ ഒൗദ്യോഗിക സംഘത്തിലുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ ഇന്ത്യന്‍ വംശജനാണ്. തെറ്റ് ചെയ്തിട്ടില്ളെന്നും ഡി.എന്‍.എ പരിശോധനക്ക് വിധേയരാകാമെന്നും ഇയാള്‍ അറിയിച്ചട്ടുണ്ടെന്നും മസാകുയി വ്യക്തമാക്കി. ഇന്ത്യന്‍ ടീമുമായി ബന്ധമുള്ള ആരെയും സിംബാബ്വെയില്‍ അറസ്റ്റ് ചെയ്തിട്ടില്ളെന്ന് ബി.സി.സി.ഐ പ്രസിഡന്‍റ് അനുരാഗ് ഠാകൂര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.