മുംബൈ: ട്വൻറി20 ലോകകപ്പ് ടീമിൽ നിന്ന് ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിംഗ പുറത്ത്. കാൽമുട്ടിലെ പരിക്കിൽ നിന്ന് പൂർണമായും മുക്തമാകാത്തതിനെ തുടർന്നാണ് മലിംഗയെ ഒഴിവാക്കിയത്. 15 അംഗ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട മലിംഗ സന്നാഹ മത്സരങ്ങൾ ഒഴിവാക്കി ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ പരിക്കുകാരണം വ്യാഴാഴ്ച അഫ്ഗാനെതിരെയുള്ള മത്സരത്തിൽ പെങ്കടുത്തിരുന്നില്ല. മലിംഗക്ക് പകരക്കാരനെ ഇന്ന് തെരഞ്ഞെടുക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.