ഇന്ത്യ-പാക് ആരാധകര്‍ക്ക് സുക്കര്‍ബര്‍ഗിന്‍െറ ‘ലൈക്’

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഫേസ്ബുക് അധിപന്‍  സുക്കര്‍ബര്‍ഗിന്‍െറ ലൈക്. ട്വന്‍റി20 ലോകകപ്പിനോടനുബന്ധിച്ച്  ഫേസ്ബുക് അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ ഇഷ്ട ടീമിന്‍െറ അടയാളവും നിറവുമുള്ള പ്രൊഫൈല്‍ ഫോട്ടോ ഫ്രെയിമുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിരുന്നു. മിക്കയാളുകളും സ്വന്തം രാജ്യത്തെ ഇങ്ങനെ പിന്തുണച്ചപ്പോള്‍ ഇന്ത്യയിലെയും പാകിസ്താനിലെയും ആരാധകര്‍ ശരിക്കും ഞെട്ടിച്ചെന്ന് സുക്കര്‍ബര്‍ഗ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ പാക് പ്രൊഫൈല്‍ ഫ്രെയിമുകളാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ പാകിസ്താന്‍കാര്‍ ഇന്ത്യക്കുള്ള പിന്തുണയുമറിയിച്ചുവെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. 1.2 ലക്ഷം ലൈക്കാണ് ഈ പോസ്റ്റിന് കിട്ടിയത്. 10,000ത്തിലേറെ ഷെയറും 7000ത്തോളം കമന്‍റും സുക്കര്‍ബര്‍ഗിന്‍െറ പോസ്റ്റിലേക്ക് ഒഴുകിയത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.