ബംഗളൂരു: മനസ്സാന്നിധ്യം കൈവിടാതെ ഇന്ത്യക്ക് വിജയമൊരുക്കിയ ‘ക്യാപ്റ്റന്‍ കൂള്‍’ എം.എസ് ധോണി മത്സരശേഷം മാധ്യമപ്രവര്‍ത്തകനെതിരെ പൊട്ടിത്തെറിച്ചു. നിര്‍ണായക വിജയത്തിന്‍െറ സന്തോഷത്തില്‍ നിറചിരിയോടെയായിരുന്നു ധോണി വാര്‍ത്താസമ്മേളനത്തിനത്തെിയത്. എന്നാല്‍ ആദ്യചോദ്യം തന്നെ ക്യാപ്റ്റനെ അത്ഭുതപ്പെടുത്തി. അതിലേറെ കോപാകുലനാക്കി. മത്സരഫലത്തില്‍ എത്ര സന്തുഷ്ടനാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍െറ ചോദ്യം. സെമിയിലത്തെണമെങ്കില്‍ മികച്ച റണ്‍റേറ്റിലുള്ള വിജയം ലക്ഷ്യമിട്ട ഇന്ത്യ ഒരു റണ്‍സിന് മാത്രം കടന്നുകൂടിയത് ഉദ്ദേശിച്ചായിരുന്നു ആ ഒളിയമ്പ്.
‘ഇന്ത്യ ജയിച്ചതില്‍ താങ്കള്‍ക്ക് സന്തോഷമില്ളെന്ന് എനിക്കറിയാം’ എന്നായിരുന്നു ആദ്യ മറുപടി. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ക്യാപ്റ്റന്‍ വീണ്ടും ഇടപെട്ടു. ‘നിങ്ങളുടെ ചോദ്യവും രീതിയും കേട്ടാലറിയാം ഇന്ത്യ ജയിച്ചതില്‍ നിങ്ങള്‍ക്ക് സന്തോഷമില്ളെന്ന്’- ധോണി പറഞ്ഞു.ടോസ് നഷ്ട്ടപ്പെട്ട ഇന്ത്യക്ക് കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയായതെ പോയത് മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തണം. അത്തരം വിലയിരുത്തല്‍ നടത്തിയില്ളെങ്കില്‍ ഇതുപോലെയുള്ളവ ചോദിക്കരുത്’- ധോണി വ്യക്തമാക്കി. പിന്നീട് അല്‍പനേരത്തെ നിശബ്ദതക്ക് ശേഷമാണ് വാര്‍ത്താസമ്മേളനം പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.