ജയത്തോടെ ദക്ഷിണാഫ്രിക്കക്ക് മടക്കം

ഡല്‍ഹി: ട്വന്‍റി20 ലോകകപ്പിലെ ജയവും തോല്‍വിയും അപ്രസക്തമായ അവസാന സൂപ്പര്‍ ടെന്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ എട്ടു വിക്കറ്റിന് തോല്‍പിച്ചു. സെമി ഫൈനലിലത്തൊതെ ഇരു ടീമുകളും നേരത്തെതന്നെ ടൂര്‍ണമെന്‍റില്‍നിന്ന് പുറത്തായിരുന്നു. ഓപണര്‍ ഹാഷിം ആംല നേടിയ അര്‍ധ സെഞ്ച്വറിയുടെ (52 പന്തില്‍ 56 നോട്ടൗട്ട്) ബലത്തില്‍ 14 പന്ത് ബാക്കി നില്‍ക്കെയാണ് വിജയലക്ഷ്യമായ 121 റണ്‍സ് ദക്ഷിണാഫ്രിക്ക എത്തിപ്പിടിച്ചത്. ഒമ്പത് റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക് റണ്ണൗട്ടായപ്പോള്‍ 31 റണ്‍സെടുത്ത ഫാഫ് ഡുപ്ളസിസ് സുരാംഗ ലക്മലിന്‍െറ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ ആഞ്ഞടിച്ച ശ്രീലങ്കയെ പിന്നീട് വരിഞ്ഞുകെട്ടുകയായിരുന്നു. തിലകരത്നെ ദില്‍ഷനും ദിനേഷ് ചാണ്ഡിമലും ചേര്‍ന്ന ഓപണിങ് കൂട്ടുകെട്ട് 4.5 ഓവറില്‍ പടുത്തുയര്‍ത്തിയത് 45 റണ്‍സാണ്. 20 പന്തില്‍ 21റണ്‍സെടുത്ത ചാണ്ഡിമല്‍ പുറത്തായശേഷം പിന്നീട് പിടിച്ചുനില്‍ക്കാന്‍ ആരുമില്ലാതെ പോയതാണ് ലങ്കന്‍ സ്കോര്‍ ഒതുങ്ങിപ്പോയത്. 40 പന്തില്‍ 36 റണ്‍സെടുത്ത ദില്‍ഷനാണ് ടോപ് സ്കോറര്‍. ബഹറുദ്ദീന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി അഞ്ചാമനായാണ് ദില്‍ഷന്‍ പുറത്തായത്. വാലറ്റത്ത് സിക്സും ഫോറുമായി 18 പന്തില്‍ 20 റണ്‍സടിച്ച് പുറത്താകാതെ നിന്ന ദാസുന്‍ ഷനകയാണ് സ്കോര്‍ നൂറു കടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.