വരള്‍ച്ച; മുംബൈയുടെയും പുണെയുടെയും ഹോം മത്സരങ്ങള്‍ വിശാഖപട്ടണത്ത്

മുംബൈ: മേയ് മുതല്‍ മഹാരാഷ്ട്രയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തരുതെന്ന ബോംബെ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുംബൈ ഇന്ത്യന്‍, റൈസിങ് പുണെ സൂപ്പര്‍ജയന്‍റ്സ് ടീമുകളുടെ ഹോം മത്സരങ്ങള്‍ വിശാഖപട്ടണത്ത് നടത്താന്‍ ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. സംസ്ഥാനം കടുത്ത വരള്‍ച്ചയെ നേരിടുന്ന സാഹചര്യത്തിലാണ് ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തരുതെന്ന് കോടതി പറഞ്ഞത്. കേസില്‍ തുടര്‍വാദം ചൊവ്വാഴ്ചയാണ് നടക്കുക. അതിനുമുമ്പേ ഗവേണിങ് കൗണ്‍സില്‍ തീരുമാനമെടുക്കുകയായിരുന്നു. 

രണ്ടാഴ്ച മുമ്പ് തങ്ങളുടെ ഹോം ഗ്രൗണ്ടായി മുംബൈ ഇന്ത്യന്‍സ് ജയ്പൂരിനെയായിരുന്നു തിരഞ്ഞെടുത്തത്. എന്നാല്‍, രാജസ്ഥാനിലും വരള്‍ച്ച ബാധിച്ചതോടെ വിശാഖപട്ടണത്തേക്ക് മാറ്റുകയായിരുന്നു. നേരത്തേ പഞ്ചാബ് കിങ്സ് ഇലവനും തങ്ങളുടെ ഹോംമത്സരങ്ങള്‍ നടത്താന്‍ തിരഞ്ഞെടുത്തത് നാഗ്പൂരായിരുന്നു. പിന്നീട് കോടതിവിധിയെ തുടര്‍ന്ന് മൊഹാലിയിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങളാല്‍ എലിമിനേറ്റര്‍ മത്സരവും രണ്ടാം ക്വാളിഫയര്‍ മത്സരവും കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍നിന്ന് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ലയിലേക്ക് മാറ്റാനും തീരുമാനിച്ചതായി ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ള അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.