ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ടെന്നിസ് താരം സാനിയ മിര്‍സയുടെ ആത്മകഥ ജൂലൈയില്‍ പുറത്തിറങ്ങും. എയ്സ് എഗെയ്ന്‍സ്റ്റ് ഓഡ്സ് എന്നാണ് പുസ്തകത്തിന്‍െറ പേര്. ഹാര്‍പര്‍ കോളിന്‍സ് പ്രസാധകരാണ് പുസ്തകം പുറത്തിറക്കുന്നത്. സാനിയയും പിതാവ് ഇംറാന്‍ മിര്‍സയുമാണ് പുസ്തകം രചിച്ചത്. അസാധാരണ നേട്ടങ്ങള്‍ കൈവരിച്ച താരമാണ് സാനിയ. പലര്‍ക്കും പ്രചോദനമാണ് അവരുടെ ജീവിതം. അവരുടെ ആത്മകഥ പുറത്തിറക്കാനാകുന്നതില്‍ സന്തോഷമുണ്ട്- പബ്ളിഷേഴ്സ് ചീഫ് എഡിറ്റര്‍ വി.കെ. കാര്‍ത്തിക പറഞ്ഞു.
എന്‍െറ ജീവിതം വരുംതലമുറക്ക് വഴികാട്ടുമെന്നാണ് പ്രതീക്ഷ. ഭാവിയില്‍ രാജ്യത്തെ ഒരാളെയെങ്കിലും എന്‍െറ കഥ പ്രചോദിപ്പിച്ച് അവര്‍ ലോക ടെന്നിസില്‍ നേട്ടം കൊയ്താല്‍ ഞാന്‍ സന്തോഷവതിയാകും -സാനിയ പറഞ്ഞു. സിംഗ്ള്‍സില്‍ ലോകറാങ്കിങ്ങില്‍ ആദ്യ 50ലും ഡബ്ള്‍സില്‍ ഒന്നാം റാങ്കിലുമത്തെുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ മിര്‍സ. ഡബ്ള്‍സില്‍ മാര്‍ട്ടിന ഹിംഗിസുമൊത്ത് തുടര്‍ച്ചയായ 41 വിജയങ്ങള്‍ എന്ന റെക്കോഡും സാനിയക്ക് സ്വന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.