ഹൈദരാബാദ്: ഹൈദരാബാദ് സണ്‍റൈസേഴ്സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഐ.പി.എല്‍ പ്ളേ ഓഫ് സാധ്യത സജീവമാക്കി. ക്വിന്‍റണ്‍ ഡികോക്(30 പന്തില്‍ 44), റിഷഭ് പന്ത്(39*), സഞ്ജു വി. സാംസണ്‍(34*), കരുണ്‍ നായര്‍(20) എന്നിവരുടെ കരുത്തിലാണ് ഡല്‍ഹി വിജയം പിടിച്ചെടുത്തത്. ഇതോടെ പട്ടികയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തേക്ക് കയറി(12 പോയന്‍റ്).
ഡല്‍ഹിയുടെ ജയത്തോടെ പ്ളേഓഫിനുള്ള മത്സരം കടുത്തു. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ എട്ടു വിക്കറ്റിവ് 146. ഡല്‍ഹി 18.1 ഓവറില്‍ മൂന്നിന് 150. 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും 34 റണ്‍സെടുത്ത ശിഖര്‍ ധവാന്‍െറയും കരുത്തില്‍ ആദ്യ വിക്കറ്റില്‍ 8.5 ഓവറില്‍ ഹൈദരാബാദ് 67 റണ്‍സടിച്ചു.
വാര്‍ണറാണ് ആദ്യം പുറത്തായത്. ജയന്ത് യാദവിന്‍െറ പന്തില്‍ കുറ്റിതെറിച്ചാണ് ഓസീസ് താരം മടങ്ങിയത്. പിന്നീട് 24 പന്തില്‍ 27 റണ്‍സെടുത്ത കെയ്ന്‍ വില്യംസണും ധവാനും സ്കോര്‍ 98വരെയത്തെിച്ചു. അമിത് മിശ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു വി. സാംസണ്‍ പിടിച്ച് പുറത്തായാണ് ധവാന്‍ മടങ്ങിയത്. യുവരാജ് വീണ്ടും നിരാശപ്പെടുത്തി. എട്ടു റണ്‍സെടുത്ത ഇന്ത്യന്‍ താരത്തെ മിശ്രയുടെ പന്തില്‍ റിഷഭ് പന്ത് പിടിച്ചു പുറത്താക്കി. മോയിസസ് ഹെന്‍റിക്വസ്(0), ദീപക് ഹൂഡ(10), നമാന്‍ ഓജ(7) എന്നിവര്‍ പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.