ഐ.പി.എല്ലില്‍ സഞ്ജു വി. സാംസണ്‍ ആയിരം റണ്‍സ് കടന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ മലയാളികളുടെ അഭിമാനമുയര്‍ത്തി ഐ.പി.എല്ലില്‍ സഞ്ജു വി. സാംസണ്‍ ആയിരം റണ്‍സ് പിന്നിട്ടു. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ സിക്സര്‍ നേടിയാണ് സഞ്ജു ടീമിന്‍െറ വിജയ റണ്ണും തന്‍െറ നാഴികക്കല്ലും പിന്നിട്ടത്.നാലു സീസണുകളില്‍നിന്നായി 48 മത്സരങ്ങള്‍ കളിച്ച സഞ്ജു 25.75 ശരാശരിയില്‍ 120.53 സ്ട്രൈക്ക് റേറ്റിലാണ് ആയിരം തൊട്ടത്. 26 പന്തില്‍ 34 റണ്‍സ് നേടി ടീമിന്‍െറ വിജയത്തിലും സഞ്ജു നിര്‍ണായക സാന്നിധ്യമായി. ഐ.പി.എല്ലില്‍ ഇതുവരെ അഞ്ച് അര്‍ധ സെഞ്ച്വറികളാണ് സഞ്ജുവിന്‍െറ നേട്ടം. 2015 സീസണില്‍ നേടിയ 76 റണ്‍സാണ് ടോപ് സ്കോര്‍.

2013ലാണ് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 18ാം വയസ്സില്‍ സഞ്ജു അരങ്ങേറുന്നത്. രാഹുല്‍ ദ്രാവിഡിന്‍െറ കീഴില്‍ 11 മത്സരങ്ങളില്‍നിന്നായി 206 റണ്‍സ് നേടിയ പയ്യനെ അന്നുതന്നെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചു. തൊട്ടടുത്ത സീസണില്‍ സഞ്ജു കൂടുതല്‍ മെച്ചപ്പെട്ടു. 13 മത്സരങ്ങളില്‍നിന്നായി രണ്ട് അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 336 റണ്‍സെടുത്ത സഞ്ജു ആ സീസണിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടു. 2015ലും സഞ്ജു മോശമാക്കിയില്ല. 206 റണ്‍സായിരുന്നു സമ്പാദ്യം.  ഈ സീസണില്‍ 10 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 255 റണ്‍സുമായി സഞ്ജു ടീമിന്‍െറ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.