ഗുജറാത്ത് x ഹൈദരാബാദ്

ന്യൂഡല്‍ഹി: ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ വെള്ളിയാഴ്ച ഗുജറാത്ത് ലയണ്‍സ്, ഹൈദരാബാദ് സണ്‍റൈസേഴ്സിനെ നേരിടും. ഫൈനലിലേക്ക് മുന്നേറാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ രണ്ടും കല്‍പിച്ചാവും ഇരു ടീമുകളുമിറങ്ങുക. തങ്ങളുടെ പ്രഥമ സീസണില്‍ തന്നെ മികച്ച പോരാട്ടം പുറത്തെടുത്ത ഗുജറാത്ത് ലയണ്‍സ് ഒന്നാം സ്ഥാനക്കാരായാണു ആദ്യ ക്വാളിഫയര്‍ മത്സരം നേരിട്ടതെങ്കിലും ബാംഗ്ളൂരിനോടു തോല്‍വിയേറ്റു വാങ്ങാനായിരുന്നു യോഗം. ഉറപ്പിച്ച ജയം ഡിവില്ലിയേഴ്സ് റാഞ്ചിയെടുക്കുകയായിരുന്നു. ഹൈദരാബാദിനോടു പക്ഷേ, ഗുജറാത്തിനു കാര്യങ്ങള്‍ എളുപ്പമാവില്ല. ലീഗ് ഘട്ടത്തില്‍ രണ്ടു തവണയും ഗുജറാത്തിനെ തറപറ്റിക്കാന്‍ ഹൈദരാബാദിനായി. ഇരുപ്രാവശ്യവും ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് അവര്‍ പടുത്തുയര്‍ത്തിയ സ്കോര്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

അതേസമയം, മാരക ബൗളിങ് നിരയുമായത്തെുന്ന ഹൈദരാബാദ് മികച്ച ഫോമിലാണ്. ആശിഷ് നെഹ്റയുടെ അഭാവമാവും സണ്‍റൈസേഴ്സിന്‍െറ നഷ്ടം. കാല്‍മുട്ടിനു ശസ്ത്രക്രിയക്കു വിധേയനായ നെഹ്റ ഇപ്പോള്‍ വിശ്രമത്തിലാണ്. എന്നാല്‍, നെഹ്റയുടെ അഭാവം നികത്താന്‍ പോന്ന മികച്ച ഒരു നിരതന്നെ ഹൈദരാബാദിനുണ്ട്. ഭുവനേശ്വര്‍ കുമാറും ബംഗ്ളാദേശി പേസര്‍ മുസ്തഫിസുര്‍ റഹ്മാനും നെഹ്റയുടെ കുറവറിയിച്ചേക്കില്ല.

എലിമിനേറ്ററില്‍ കൊല്‍ക്കത്തക്കെതിരെ ഇരുവരെയും സമര്‍ഥമായി ഉപയോഗിക്കാന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍നറിനായിരുന്നു. പേസര്‍മാര്‍ക്കനുയോജ്യമായ പിച്ചാണ് ഫിറോസ് ഷാ കോട്ലയിലേത്. സ്ലോ പിച്ചില്‍ റണ്‍സ് കണ്ടത്തൊന്‍ ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടേണ്ടിവരും. കൊല്‍ക്കത്തക്കെതിരായ കഴിഞ്ഞ മത്സരത്തിലെ യുവരാജിന്‍െറ ബാറ്റിങ് ശൈലിയാവും ബാറ്റ്സ്മാന്മാര്‍ക്കു തുണയാവുക. ആദ്യമേ അടി തുടങ്ങാതെ ക്രീസില്‍ കാത്തുനിന്ന് സൂക്ഷിച്ച് കളിക്കുകയേ നിവൃത്തിയുള്ളൂ. ബ്രണ്ടന്‍ മക്കല്ലവും ഡൈ്വന്‍ സ്മിത്തും ബൗളുകള്‍ അവസരോജിതമായി ഗാലറിയിലത്തെിക്കാന്‍ യുവരാജിനൊപ്പമുണ്ടാകും. ബാറ്റിങ് മികവിലൂടെ മത്സരം തന്നെ മാറ്റാന്‍ കഴിവുള്ള താരമായ സ്മിത്തിലും സണ്‍റൈസേഴ്സ് വലിയ പ്രതീക്ഷയാണു വെക്കുന്നത്. പഴയ ഫോമിലേക്കുയര്‍ന്ന യുവരാജ് ടീമിനെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. ശിഖര്‍ ധവാനും നല്ല ഫോമിലാണ്. എങ്കിലും വെള്ളിയാഴ്ചത്തെ മത്സരം സണ്‍റൈസേഴ്സിന്‍െറ പേസര്‍മാരും ഗുജറാത്തിന്‍െറ ബാറ്റിങ് നിരയും തമ്മിലുള്ള മത്സരമായാണ് വിലയിരുത്തപ്പെടുന്നത്. ഫൈനലില്‍ ആരു തന്നെ ചാമ്പ്യന്മാരായാലും ഐ.പി.എല്ലില്‍ അതവരുടെ കന്നിക്കിരീടമാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.