ബി.സി.സി.ഐ ഭാരവാഹികളെ കെട്ടിയിട്ടടിക്കൂ –ജ. കട്ജു

ന്യൂഡല്‍ഹി: ‘ലോധ കമീഷന്‍ ഈ ചെയ്തതൊന്നും പോര. ബി.സി.സി.ഐ ഭാരവാഹികളെ തൂണില്‍ പിടിച്ചുകെട്ടിയിട്ട് ചന്തിയില്‍ 100 വീതം അടിനല്‍കണം’ -മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു കോപാകുലനായി ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. ലോധ കമീഷന്‍െറ പശ്ചാത്തലത്തില്‍ നിയമോപദേശത്തിനായി ബി.സി.സി.ഐയാണ് കട്ജുവിനെ നിയോഗിച്ചത്. ലോധ കമീഷന് നിയമസാധുതയില്ളെന്ന് ആവര്‍ത്തിക്കുന്ന കട്ജു ബി.സി.സി.ഐയുടെ സാമ്പത്തിക വിനിയോഗത്തില്‍ കമീഷന്‍ ഇടപെട്ടതില്‍ കുപിതനായാണ് ഭാരവാഹികളെ കെട്ടിയിട്ടടിക്കുന്നതാണ് ഇതിനെക്കാള്‍ നല്ലതെന്ന് ഹാസ്യാത്മകമായി ട്വീറ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.