സിഡ്നി: ആസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമേറിയ ലെന്‍ മഡോക്സ് അന്തരിച്ചു. 90 വയസ്സായിരുന്നു. ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായിരുന്ന ലെന്‍ മഡോക്സ് 1954 മുതല്‍ 56വരെയാണ് ആസ്ട്രേലിയക്കുവേണ്ടി കളിച്ചത്. ഏഴു ടെസ്റ്റ് മത്സരങ്ങളില്‍ പാഡണിഞ്ഞ് 12 ഇന്നിങ്സുകളിലായി 177 റണ്‍സെടുത്തിരുന്നു.
112 ഫസ്റ്റ്ക്ളാസ് മത്സരങ്ങളില്‍ നിന്ന് 4106 റണ്‍സെടുത്തു. ആറ് സെഞ്ച്വറിയും 20 അര്‍ധസെഞ്ച്വറിയും ഫസ്റ്റ്ക്ളാസില്‍ നേടിയിരുന്നു. 1977ലെ ഇംഗ്ളണ്ട് പര്യടനത്തില്‍ ആസ്ട്രേലിയന്‍ ടീം മാനേജറുമായിരുന്നു. ആര്‍തര്‍ മോറിസിന്‍െറ മരണശേഷം ഓസീസിന്‍െറ ടെസ്റ്റ് മുത്തശ്ശനായിരുന്നു മഡോക്സ്. 88കാരനായ കെന്‍ ആര്‍ചറാണ് മഡോക്സിന്‍െറ പിന്‍ഗാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.