ന്യൂയോര്‍ക്: ‘സംവിധായകനോട് എനിക്കൊന്നേ പറയാനുണ്ടായിരുന്നുള്ളൂ. ഈ ചിത്രം എന്നെ മഹത്ത്വവത്കരിക്കുന്നതാവരുത്. പകരം, ഒരു പ്രഫഷനല്‍ കായിക താരത്തിന്‍െറ ജീവിതയാത്രയെക്കുറിച്ചായിരിക്കണം അത് പറയേണ്ടത്’ -രണ്ടാം വട്ടവും ഇന്ത്യക്ക് ലോക കിരീടം നേടിക്കൊടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ വാക്കുകള്‍. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ‘എം.എസ്. ധോണി, ദി അണ്‍ ടോള്‍ഡ് സ്റ്റോറി’ എന്ന സിനിമയുടെ പ്രചാരണത്തിനായി അമേരിക്കയില്‍ എത്തിയ ധോണി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
‘ജീവിതത്തില്‍ കഴിഞ്ഞുപോയതെല്ലാം എന്‍െറ മനസ്സില്‍ മായാതെ കിടപ്പുണ്ട്. ഞങ്ങള്‍ താമസിച്ച സ്ഥലം, പഠിച്ച സ്കൂള്‍, കളിച്ച മൈതാനങ്ങള്‍ എല്ലാം ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. സിനിമ കണ്ടപ്പോള്‍ ആ കാലത്തിലൂടെ ഒരിക്കല്‍ക്കൂടി കടന്നുപോയപോലെ’ -പഴയ കാലത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അല്‍പം വാചാലനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.