എം.എസ്.കെ പ്രസാദ് ബി.സി.സി.ഐ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍

മുംബൈ: മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍  എം.എസ്.കെ. പ്രസാദിനെ ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ തെരഞ്ഞെടുത്തു. അഞ്ചംഗ സീനിയര്‍ സെലക്ഷന്‍ പാനലില്‍ എം.സ്.കെ സൗത്ത് സോണിനെയാണ് പ്രധിനിധീകരിക്കുക. മുംബൈയില്‍ നടന്ന ബി.സി.സി.ഐയുടെ വാര്‍ഷിക യോഗത്തിലാണ് സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
ദേവാങ് ഗാന്ധി, ജതിന്‍ പരജജ്ഞ്പെ, ശരണ്‍ദീപ് സിങ്, ഗഗന്‍ ഖോഡ എന്നിവരാണ് സെലക്ഷന്‍ കമ്മറ്റിയിലെ മറ്റംഗങ്ങള്‍. രണ്ടു ദിവസങ്ങളിലായി തൊണ്ണൂറു പേരെ ഇന്‍റര്‍വ്യൂ ചെയ്ത ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അഞ്ചംഗ സെലക്ഷന്‍ സമിതിയെ കണ്ടത്തെിയത്. ജൂനിയര്‍ സെലക്റ്ററായി ആഷിഷ് കപൂറിനെ തെരഞ്ഞെടുത്തു.  

ബി.സി.സി.ഐയുടെ സെക്രട്ടറിയായി അജയ് ഷിര്‍ക്കെ എതിരാളികളില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.  സെക്രട്ടറി പദത്തിലേക്ക് ഷിര്‍ക്കെയുടെ നോമിനേഷന്‍ മാത്രമാണ് ലഭിച്ചിരുന്നത്.
അനുരാഗ് താക്കുര്‍ ബോര്‍ഡ് പ്രസിഡന്‍റായപ്പോള്‍ ഷിര്‍ക്കെയെ താല്‍ക്കാലിക സെക്രട്ടറിയായി നിയമിച്ചിരുന്നു. 2012 മുതല്‍ 2013 വരെ ബി.സി.സി.ഐയുടെ ട്രഷററായിയിരുന്നു അജയ് ഷിര്‍ക്കെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിലൂടെയാണ് ഭരണസമിതിയിലത്തെുന്നത്. ശരത് പവാറിന്‍റെ ഏറ്റവും അടുത്തയാളായാണ് ഷിര്‍ക്കെ അറിയപ്പെട്ടിരുന്നത്.
ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ പ്രതിനിധിയായി ബി.സി.സി.ഐ പ്രസിഡന്‍റ് അനുരാഗ് താക്കുര്‍ തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.