ന്യൂഡൽഹി: ചാമ്പ്യൻസ് േട്രാഫി ക്രിക്കറ്റിെൻറ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ പാകിസ്താനെതിരെ ഒത്തുകളി ആരോപണവുമായി മുൻ ക്യാപ്റ്റൻ ആമിർ സുഹൈൽ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താനെ ഒന്നടങ്കം വിവാദച്ചൂടിലേക്ക് നയിച്ച ആരോപണം മുൻ ക്യാപ്റ്റൻ ഉന്നയിച്ചത്.
പാകിസ്താനും ക്യാപ്റ്റൻ സർഫറാസ് ഖാനും ‘ബാഹ്യമായ സഹായം’ ലഭിച്ചതാണ് വിജയത്തിെൻറ കാരണമെന്നാണ് മുൻ ക്യാപ്റ്റൻ പറഞ്ഞത്. ‘‘വലിയ കാര്യമൊന്നും ചെയ്തില്ലെന്ന് സർഫറാസ് ഖാനോട് പറയേണ്ടതുണ്ട്. ഇൗ വിജയത്തിന് പുറത്തുനിന്നും ആരോ സഹായിച്ചിട്ടുണ്ട്. സർഫറാസ് ഇത്രയധികം സന്തോഷിക്കേണ്ടതില്ല. കളത്തിനുപുറത്ത് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം’’ -സുഹൈൽ പറഞ്ഞു.
എന്നാൽ, പരാമർശം വിവാദമായതോടെ ആമിർ വിശദീകരണവുമായി രംഗത്തെത്തി. താൻ ഒത്തുകളി നടന്നെന്ന് ആരോപിച്ചിട്ടില്ലെന്നും സന്ദർഭത്തിൽ നിന്നും അടർത്തിയതാണെന്നും അദ്ദേഹം പ്രതികരിച്ചു.വാതുവെപ്പിെൻറയും ഒത്തുകളിയുടെയും ചരിത്രം ഒരുപാടുള്ള പാകിസ്താനിൽ ഏതായാലും മുൻ ക്യാപ്റ്റെൻറ ആരോപണം ഗുരുതര ചർച്ചക്ക് വഴിമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.