വെലിങ്ടൺ: ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എ.ബി. ഡിവില്ലിയേഴ്സിന് റെക്കോഡ് പട്ടികയിൽ ഇടംകണ്ടെത്താൻ കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഗംഭീരവിജയം. രണ്ടാം അങ്കം കൈവിട്ടതിനുശേഷം ശക്തമായി തിരിച്ചുവരവ് നടത്തിയ മൂന്നാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ വിജയം 159 റൺസിനായിരുന്നു. ഇേതാടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലെത്തി.
85 റൺസെടുത്ത ഡിവില്ലിയേഴ്സ് ഏറ്റവും വേഗത്തിൽ 9000 ക്ലബിൽ എത്തുന്ന താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. ഇൗ ക്ലബിലെത്തുന്ന 19ാമത്തെ ബാറ്റ്സ്മാനും ജാക് കാലിസിനുശേഷം രണ്ടാമത്തെ ദക്ഷിണാഫ്രിക്കൻ താരവുമാണ്. ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയുള്ള (53.86), എ.ബി നൂറിൽ കൂടുതൽ സ്ട്രൈക്റേറ്റുള്ള താരം കൂടിയാണ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചുകൂട്ടിയ ഇന്ത്യൻ താരം സചിൻ ടെണ്ടുൽകറിന് (18426) 44. 83 ശരാശരിയാണ് ഉണ്ടായിരുന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക, ക്യാപ്റ്റൻ ഡിവില്ലിയേഴ്സിെൻറയും (85) വിക്കറ്റ്കീപ്പർ ക്വിൻറൺ ഡികോക്കിെൻറയും (68) അർധസെഞ്ച്വറിയുടെ ബലത്തിൽ 271 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 112 റൺസിന് തകർന്നടിയുകയായിരുന്നു. കോളിങ് ഡി ഗ്രാൻറ് ഹോമാണ് (34) ന്യൂസിലൻഡ് ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കക്കായി ഡെയ്ൻ പ്രിറ്റോറിയസ് മൂന്നു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.