പോർട് ഒാഫ് സ്പെയിൻ: ടെസ്റ്റ് ബാറ്റ്സ്മാൻ എന്നനിലയിൽ മാത്രം ഒതുക്കപ്പെട്ടിരുന്ന അജിൻക്യ രഹാനെയെന്ന താരത്തിെൻറ പ്രതിഷേധം കൂടിയായിരുന്നു വിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരം. ചാറ്റൽമഴ ആദ്യം തടസ്സം നിന്ന മത്സരത്തിൽ രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ റൺസ്മഴ പെയ്യിച്ചായിരുന്നു വരവേറ്റത്. രഹാനെ സെഞ്ച്വറിയുമായി (103) തിളങ്ങിയപ്പോൾ 43 ഒാവറിൽ ഇന്ത്യ 310 റൺസ് അടിച്ചുകൂട്ടി. വിൻഡീസിനെ 205 റൺസിന് ഒതുക്കി ഇന്ത്യ 105 റൺസിെൻറ കൂറ്റൻ വിജയവും സ്വന്തമാക്കി.
ക്യാപ്റ്റൻ കോഹ്ലിക്കും പറയാനുള്ളത് രഹാനെയെ വെറും ടെസ്റ്റ് കളിക്കാരനായി മാത്രം കാണരുതെന്നു മാത്രമാണ്. ‘‘രഹാനെ ടെസ്റ്റ് ക്രിക്കറ്റിൽ അതുല്യ പ്രതിഭയാണെന്നതിൽ സംശയമില്ല. എന്നാൽ, പരിമിത ഒാവർ ക്രിക്കറ്റിലും കഴിവുതെളിയിച്ച താരമാണ് അദ്ദേഹം. ഇന്ത്യൻ ബാറ്റിങ് നിരയിൽ ആദ്യ സ്ഥാനങ്ങളിൽ രഹാനെക്ക് തീർച്ചയായും ഇടമുണ്ട്. വിൻഡീസിനെതിരായ ഇൗ സെഞ്ച്വറിതന്നെ രഹാനെയുടെ ബാറ്റിങ് മികവ് വ്യക്തമാക്കുന്നു. ടീമിന് ബാലൻസ് നൽകാൻ രഹാനെക്കാവുമെന്ന് തീർച്ചയാണ്’’ -കോഹ്ലി പറഞ്ഞു. ആദ്യ ഏകദിനം കളിച്ച കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. 30ന് വിവിയൻ റിച്ചാർഡ് സ്റ്റേഡിയത്തിലാണ് മൂന്നാം മത്സരം. ആദ്യ മത്സരം മഴമൂലം പൂർണമായും ഒഴിവാക്കിയതോടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.