കോഹ്ലിയുമായി ഒത്തുപോകാൻ സാധിക്കാത്തത് രാജിക്കിടയാക്കി- കുംബ്ലെ

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പരിശീലക സ്ഥാനത്തു നിന്നും വിരമിക്കാനുണ്ടായ കാരണങ്ങൾ വിശദീകരിച്ച് അനിൽ കുംബ്ലെ. ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ഒത്തു പോകാൻ കഴിയാത്ത ബന്ധമായിരുന്നെന്നും ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു. രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് കുംബ്ലെ അറിയിച്ചത്. തന്നോട് കോച്ചായി തുടരാൻ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഉപദേശക സമിതി തന്നെ ആദരിച്ചതായി കുംബ്ലെ പറയുന്നു. സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ എന്നിവരാണ് ക്രിക്കറ്റ് ഉപദേശക സമിതിയിലുള്ളത്.

തൻറെ പരിശീലന രീതിയോടും താൻ കോച്ചായി തുടരുന്നതിനോടും താൽപര്യമില്ലെന്ന വിരാട് കോഹ്ലിയുടെ അഭിപ്രായം തിങ്കളാഴ്ചാണ് ബോർഡ് അറിയിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു. കോച്ചും ക്യാപറ്റനും തമ്മിലുള്ള ബന്ധം ശരിയാക്കാൻ ക്രിക്കറ്റ് ബോർഡ് ശ്രമം നടത്തിയിരുന്നതായും എന്നാൽ ഒത്തു പോകാത്ത സ്ഥിതിയാണുള്ളതെന്നും കുംബ്ലെ വ്യക്തമാക്കി. പ്രൊഫഷണലിസം, അച്ചടക്കം, പ്രതിബദ്ധത, സത്യസന്ധത എന്നിവയിലൂടെയായിരുന്നു തൻറെ രീതിയെന്നും കുംബ്ലെ വ്യക്തമാക്കുന്നു.

ഇന്നലെയാണ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​പ​രി​ശീ​ല​ക സ്​​ഥാ​ന​ത്തു​നി​ന്നും അ​നി​ൽ കും​ബ്ലെ രാ​ജി​വെ​ച്ചത്. ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​ക്ക്​ മു​േ​മ്പ തു​ട​ങ്ങി​യ ഉ​ൾ​​പോ​ര്​ പൊ​ട്ടി​ത്തെ​റി​യു​ടെ വ​ക്കി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ രാ​ജി. ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഫൈ​ന​ലി​ൽ പാ​കി​സ്​​താ​നോ​ട്​ തോ​റ്റ ഇ​ന്ത്യ​ൻ ടീം ​ചൊ​വ്വാ​ഴ്​​ച വി​ൻ​ഡീ​സ്​ പ​ര്യ​ട​ന​ത്തി​നാ​യി അ​നി​ൽ കും​ബ്ലെ​യി​ല്ലാ​തെ​യാ​ണ്​ പോ​യ​ത്. ​െഎ.​സി.​സി വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കേ​ണ്ട​തി​നാ​ൽ കും​ബ്ലെ ടീ​മി​നൊ​പ്പം വി​ൻ​ഡീ​സി​ലേ​ക്ക്​ പോ​വു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ആ​ദ്യം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ സി.​ഇ.​ഒ രാ​ഹു​ൽ ജൊ​ഹ്​​റി​ക്ക്​ രാ​ജി​ക്ക​ത്ത്​ ന​ൽ​കി കുംബ്ലെ പ​ടി​യി​റ​ക്കം പ്ര​ഖ്യാ​പി​ക്കുകയായിരുന്നു.

യോ​ഗ​ത്തി​ൽ കോ​ച്ചും ടീ​മു​മാ​യി അ​ഭി​​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ൽ​ക്കു​ന്ന​താ​യും പൊ​രു​ത്ത​പ്പെ​ട്ട്​ പോ​വാ​നാ​വി​ല്ലെ​ന്നും കോ​ഹ്​​ലി വ്യ​ക്​​ത​മാ​ക്കി. ക​ളി​ക്കാ​ർ​ക്ക്​ താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ൽ തു​ട​രി​ല്ലെ​ന്ന്​ കും​െ​ബ്ല​യും നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​ അ​നു​ര​ഞ്​​ജ​ന ശ്ര​മ​ങ്ങ​ൾ ബി.​സി.​സി.​െ​എ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ക്രി​ക്ക​റ്റ്​ അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ, വി.​വി.​എ​സ്.​ ല​ക്ഷ്​​മ​ൺ, സൗ​ര​വ്​ ഗാം​ഗു​ലി എ​ന്നി​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്​​തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ വി​ൻ​ഡീ​സി​ലേ​ക്കു​ള്ള ടീ​മി​ൽ നി​ന്നും കും​െ​ബ്ല പി​ന്മാ​റി​യ​ത്. 

പു​തി​യ പ​രി​ശീ​ല​ക​രെ ക്ഷ​ണി​ച്ച​പ്പോ​ൾ കും​െ​ബ്ല​യു​ടെ അ​പേ​ക്ഷ​യും ബോ​ർ​ഡ്​ പ​രി​ഗ​ണി​ച്ചി​രു​ന്നു. ടീ​മം​ഗ​ങ്ങ​ളു​മാ​യു​ള്ള ഭി​ന്ന​ത പ​രി​ഹ​രി​ച്ച്​ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തി​യാ​ൽ മി​ക​ച്ച ട്രാ​ക്ക്​ റെ​ക്കോ​ഡു​ള്ള കും​െ​ബ്ല​യെ ത​ന്നെ നി​ല​നി​ർ​ത്താ​നാ​യി​രു​ന്നു സി.​എ.​സി​ക്കും ബോ​ർ​ഡി​നും താ​ൽ​പ​ര്യം. എ​ന്നാ​ൽ, ഇൗ ​നീ​ക്കം കോ​ഹ്​​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സീ​നി​യ​ർ താ​ര​ങ്ങ​ൾ ചെ​റു​ത്തു തോ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. കും​ബ്ലെ തു​ട​ർ​ന്നാ​ൽ ഡ്ര​സി​ങ്​ റൂ​മി​ലെ സ്​​ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​വു​മെ​ന്ന്​ ഇ​വ​ർ ബോ​ർ​ഡം​ഗ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി.

Tags:    
News Summary - Anil Kumble says ‘untenable’ relationship with Virat Kohli led to his resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.