ധര്‍മശാല: ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് സുപ്രീംകോടതി പുറത്താക്കിയ അനുരാഗ് ഠാകുറിനെ ഹിമാചല്‍പ്രദേശ് ഒളിമ്പിക്സ് അസോസിയേഷന്‍ (എച്ച്.പി.ഒ.എ) പ്രസിഡന്‍റായി തെരഞ്ഞെടുത്തു. നാലു വര്‍ഷത്തേക്കാണ് നിയമനം. ഒളിമ്പിക്സ് അസോസിയേഷന്‍ വാര്‍ഷിക യോഗത്തില്‍ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. ലോധ കമ്മിറ്റി നിര്‍ദേശം നടപ്പാക്കുന്നതു സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് ഠാകുറിന് ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനം നഷ്ടമായത്. കേസിന്‍െറ വാദത്തിനിടെ വ്യാജ സത്യവാങ്മൂലം നല്‍കിയതിന്‍െറ പേരിലായിരുന്നു പ്രസിഡന്‍റ് അനുരാഗ് ഠാകുറിനെയും സെക്രട്ടറി അജയ് ഷിര്‍കെയെയും സുപ്രീംകോടതി പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.