അരുണ്‍ പൗലോസ് ഒമാന്‍ : ദേശീയ ക്രിക്കറ്റ് ടീമില്‍

മസ്കത്ത്: എറണാകുളം ആലുവ സ്വദേശിയായ അരുണ്‍ പൗലോസ് ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം നേടി. ഒരു വര്‍ഷത്തിലേറെയായി റിസര്‍വ് പ്ളെയര്‍ ആയി ദേശീയ ടീമിന്‍െറ ഭാഗമാണെങ്കിലും 14 അംഗ ടീമില്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്. ഐ.സി.സി വേള്‍ഡ് ക്രിക്കറ്റ് ലീഗ് ഡിവിഷന്‍-നാല് ടൂര്‍ണമെന്‍റ് കളിക്കാന്‍ ഈമാസം 22ന് അമേരിക്കയിലേക്ക് തിരിക്കുന്ന ഒമാന്‍ ദേശീയ ടീമിനൊപ്പം അരുണും ചേരും. കേരളത്തില്‍ സീനിയര്‍ തലത്തില്‍ കളിച്ചിരുന്ന അരുണ്‍ അഞ്ചുവര്‍ഷം മുമ്പാണ് പ്രീമിയര്‍ ഡിവിഷന്‍ ടീം അസറൈനിലത്തെിയത്. 
Tags:    
News Summary - arun paulos, oman cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.