മെൽബൺ: ബോക്സിങ് ഡേയിൽ റൺപെട്ടിതുറന്ന് ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും. ആഷസ് പരമ്പരയിലെ ആദ്യ സെഞ്ച്വറിയുമായി ഒാപണർ വാർണർ (103) നിറഞ്ഞുനിന്നപ്പോൾ നാലാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് മികച്ച തുടക്കം. ആദ്യ ദിനം അവസാനിക്കുേമ്പാൾ ഒാസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തിട്ടുണ്ട്. അർധസെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്തും (65) 31 റൺസുമായി ഷോൺ മാർഷുമാണ് ക്രീസിൽ.
പരമ്പര നേരേത്ത കൈവിട്ടതോടെ മാനംകാക്കാനിറങ്ങിയ മത്സരത്തിൽ ഇംഗ്ലണ്ട് ബൗളർമാർക്ക് പിടികൊടുക്കാതെ വാർണർ മികച്ച തുടക്കം നൽകുകയായിരുന്നു. കാമറോൺ ബാൻക്രോഫ്റ്റിനെ കൂട്ടുപിടിച്ചാണ് വാർണർ സ്കോർ ഉയർത്തിയത്. ഇൗ ജോടിയെ പിരിക്കുേമ്പാൾ ഒാസീസ് സ്കോർബോർഡിൽ 122 റൺസ് ചേർത്തിരുന്നു. ക്രിസ് േവാക്സിെൻറ പന്തിൽ കാമറോൺ (26) പുറത്തായെങ്കിലും വാർണർ, ഉസ്മാൻ ഖാജയെ കൂട്ടുപിടിച്ച് സെഞ്ച്വറിയിലേക്ക് നീങ്ങി.
99ൽ തേഡ്അമ്പയറുടെ തീരുമാനത്തിൽ ആയുസ്സ് നീട്ടിപ്പിടിച്ചാണ് ശതകം തികച്ചത്. സെഞ്ച്വറിക്കു പിന്നാലെ ജെയിംസ് ആൻഡേഴ്സൺ വാർണറെ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ കൈകളിലെത്തിച്ച് മടക്കിയയച്ചു. ഉസ്മാൻ ഖാജ (65 പന്തിൽ 17) പെെട്ടന്ന് മടങ്ങിയെങ്കിലും സ്റ്റീവ് സ്മിത്തും (65) ഷോൺ മാർഷും (31) ഒാസീസ് സ്കോർ ഉയർത്തുകയായിരുന്നു.സെഞ്ച്വറിയോടെ വാർണർ ടെസ്റ്റിൽ 6000 റൺസ് തികച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.