മാഞ്ചസ്റ്റർ: ഒാരോ മത്സരം കഴിയുേമ്പാഴും ആവേശം ഇരട്ടിക്കുന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് ബുധനാഴ്ച ഒാൾഡ് ട്രാഫോർഡിൽ തുടക്കം. തോൽവിയിലേക്കു നീങ്ങുകയായിരുന്ന മൂന്നാം ടെസ്റ്റ്ബെൻ സ്റ്റോക്സിെൻറ െഎതിഹാസിക ഇന്നിങ്സിലൂടെ ഇംഗ്ലണ്ട് വിജയിച്ചതോടെ അഞ്ച് മത്സര പരമ്പര 1-1ന് തുല്യതയിലാണ്.
ഹെഡിങ്ലി ജയത്തിെൻറ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ടെങ്കിൽ സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവൻ സ്മിത്തിെൻറ തിരിച്ചുവരവ് പകരുന്ന ആശ്വാസത്തിലാണ് ആസ്ട്രേലിയ. ഇതോടെ സ്മിത്ത്-ജോഫ്ര ആർച്ചർ പോരാട്ടം അടുത്ത ഭാഗത്തിന് ഒാൾഡ് ട്രാഫോർഡ് സാക്ഷ്യംവഹിക്കും. സ്മിത്തിനുപകരം അവസരം ലഭിച്ച മൂന്നാം ടെസ്റ്റിൽ മിന്നുന്ന ഫോമിലായിരുന്ന മാർനസ് ലബുഷെയ്ൻ ടീമിൽ സ്ഥാനം നിലനിർത്തും. ഉസ്മാൻ ഖ്വാജയെ ഒഴിവാക്കി. ബൗളർമാരിൽ ജെയിംസ് പാറ്റിൻസണിനെയും തഴഞ്ഞു.
ഇംഗ്ലണ്ട് നിരയിൽ േഫാമിലല്ലാത്ത ജേസൺ റോയിയെ ഒാപണിങ്ങിൽനിന്ന് മധ്യനിരയിലേക്കു മാറ്റും. പകരം ജോ ഡെൻലിയാവും റോറി ബേൺസിനൊപ്പം ഇന്നിങ്സ് തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.