മെൽബൺ: കോവിഡ്-19െൻറ പശ്ചാത്തലത്തിൽ ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ചാപ്പ ൽ-ഹാഡ്ലി ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ മാറ്റി. ന്യൂസിലൻഡ് സർക ്കാറിെൻറ യാത്രാനിയന്ത്രണങ്ങൾ ബാധിക്കാതിരിക്കുന്നതിനായാണ് കിവീസ് താരങ്ങൾ കളി മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്.
ആസ്ട്രേലിയയിൽനിന്നെത്തുന്നവർ 14 ദിവസം നിർബന്ധിത സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നാണ് പുതിയ ചട്ടം. ഞായറാഴ്ച രാത്രി ഇത് പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് നാട്ടിലെത്താനായാണ് ടീം പരമ്പര പൂർത്തിയാക്കാതെ മടങ്ങുന്നത്. അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ആസ്ട്രേലിയ 71 റൺസിന് വിജയിച്ചിരുന്നു.
തൊണ്ടവേദനയെ തുടർന്ന് ന്യൂസിലൻഡ് ടീമിലെ ലൂക്കി ഫെർഗൂസനെ നിരീക്ഷണത്തിൽ പാർപ്പിച്ചശേഷം കോവിഡ് ടെസ്റ്റിന് വിധേയമാക്കിയെങ്കിലും ഫലം നെഗറ്റിവായതിനാൽ ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.