ഇംഗ്ലണ്ടിനെ 64 റൺസിന്​ ​തകർത്ത്​ ഒാസീസ്​ സെമിയിലേക്ക്​

ല​ണ്ട​ൻ: ലോ​ക​ക​പ്പി​ലെ രാ​ജ​കീ​യ പോ​രാ​ട്ട​മെന്ന വിശേഷണത്തിനൊത്തുയരാതെ പോയ മത്സരത്തിൽ ആതിഥേയരായ ഇംഗ് ലണ്ടിനെ തകർത്ത്​ നിലവിലെ ജേതാക്കളായ ആസ്​ട്രേലിയ സെമിയിലെത്തുന്ന ആദ്യ ടീമായി. ആദ്യം ബാറ്റ്​ ചെയ്​ത്​ ഏ​ഴു​ വി ​ക്ക​റ്റി​ന്​ 285 റ​ൺ​സെ​ടു​ത്ത ഒാസീസ്​ ഇംഗ്ലണ്ടി​​െൻറ ഇന്നിങ്​സ്​ 44.4 ഒാവറിൽ 221ന്​ അവസാനിപ്പിച്ച്​ 64 റൺസി​​െൻറ മ ികച്ച വിജയം സ്വന്തമാക്കി.

ടൂ​ർ​ണ​മ​െൻറി​ൽ ത​​െൻറ ര​ണ്ടാം സെ​ഞ്ച്വ​റി നേ​ടി​യ ക്യാ​പ്​​റ്റ​ൻ ആ​രോ​ൺ ഫി​ ഞ്ചി​​െൻറയും (100) മി​ക​ച്ച ഫോം ​തു​ട​രു​ന്ന ഡേ​വി​ഡ്​ വാ​ർ​ണ​റി​​െൻറയും (53) മികവിൽ ഭേദപ്പെട്ട സ്​കോറുയർത്തിയ ശേഷം തകർത്തെറിഞ്ഞ ഇടംകൈ പേസർമാരുടെ കരുത്തിലായിരുന്നു ഒാസീസ്​ വിജയം. ജാസൺ ബെഹറെൻ​േഡാഫ്​ അഞ്ചും മിച്ചൽ സ്​റ്റാ ർക്​ നാലും വിക്കറ്റ്​ വീഴ്​ത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും വീരോചിത പോരാട്ടം കാഴ്​ചവെച്ച ബെൻ സ്​റ്റോക ്​സ്​ (89) മാത്രമാണ്​ ഇംഗ്ലണ്ട്​ നിരയിൽ പൊരുതിയത്​. ജോണി ബെയർസ്​റ്റോ (27), ക്രിസ്​ വോക്​സ്​ (26), ജോസ്​ ബട്​ലർ (25), ആദിൽ റഷീദ്​ (25) എന്നിവരാണ്​ രണ്ടക്കം കടന്ന മറ്റുള്ളവർ.

എത്തിപ്പിടിക്കാവുന്ന ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്​ തുടക്കത്തിൽ ത​ന്നെ തുടർച്ചയായി പ്രഹരമേൽപിച്ചായിരുന്നു ഒാസീസ്​ ബൗളർമാരുടെ വരവ്​. ആറ്​ ഒാവറുകൾക്കിടെ മൂന്ന്​ മുൻനിര ബാറ്റ്​സ്​മാന്മാരെ പേസർമാർ തിരിച്ചയച്ചു. ആദ്യ ഒാവറിൽ തന്നെ ഇൻസ്വിംഗറിലൂടെ ജെയിംസ്​ വിൻസി​​െൻറ (0) കുറ്റിതെറുപ്പിച്ച്​ ബെഹ്​റെൻഡോഫാണ്​ ആദ്യം വെടിപൊട്ടിച്ചത്​. പിറകെ ജോ റൂട്ടി​െന (8) വിക്കറ്റിന്​ മുന്നിൽ കുടുക്കി സ്​റ്റാർകും വിക്കറ്റ്​വേട്ടയിൽ പങ്കുചേർന്നു. ആറാം ഒാവറിൽ സ്​റ്റാർകിനെതിരെ അനാവശ്യ പുൾഷോട്ടിന്​ മുതിർന്ന ക്യാപ്​റ്റൻ ഒായിൻ മോർഗൻ (4) ഫൈൻലെഗ്ഗിൽ കമ്മിൻസിന്​ പിടിനൽകിയ​േതാടെ ഇംഗ്ലണ്ട്​ മൂന്നിന്​ 26 എന്ന നിലയിലായി. പിടിച്ചുനിൽക്കാൻ ശ്രമിച്ച ബെയർസ്​റ്റോയും ബെഹ്​റെൻഡോഫി​​െൻറ പന്തിൽ പുൾഷോട്ടിന്​ ശ്രമിച്ച്​ കമ്മിൻസിന്​ തന്നെ ക്യാച്ച്​ നൽകിയതോടെ ഇംഗ്ലണ്ട്​ 14 ഒ ാവറിൽ നാലിന്​ 53ലേക്ക്​ വീണു.

ത​ുടർന്നായിരുന്നു ബട്​ലറെയും വോക്​സിനെയും കൂട്ടുപിടിച്ച്​ സ്​റ്റോക്​സി​​െൻറ രക്ഷാപ്രവർത്തനം. ബട്​ ലർക്കൊപ്പം 80 പന്തിൽ 71 റൺസ്​ ചേർത്ത സ്​റ്റോക്​സ്​ വോക്​സിനൊപ്പം 58 പന്തിൽ 53 റൺസും ചേർത്തു. 124ൽ നിൽക്കെ ബട്​ലർ സ്​​േറ്റായ്​നിസി​​െൻറ പന്തിൽ ഖ്വാജക്ക്​ ക്യാച്ച്​ നൽകി മടങ്ങി. 37ാം ഒാവറിൽ സ്​​േറ്റാക്​സും വീണതോടെ കളി പൂർണമായും ഒാസീസി​​െൻറ വരുതിയിലായി. രണ്ടാം സ്​പെല്ലിനെത്തിയ സ്​റ്റാർകി​​െൻറ തീപാറു​ം യോർകറിൽ സ്​റ്റോക്​സി​​െൻറ ഒാഫ്​ സ്​റ്റമ്പ്​ കടപുഴകി. . 115 പന്തിൽ രണ്ട്​ സിക്​സും എട്ട്​ ഫോറുമടക്കമായിരുന്നു സ്​റ്റോക്​സി​​െൻറ ഇന്നിങ്​സ്​.

നേരത്തേ, ഫിഞ്ചിനും വാർണർക്കും ശേഷം ആരും കാര്യമായി തിളങ്ങാതിരുന്നതാണ്​ ഒാസീസ്​ സ്​കോർ 300 കടക്കാതിരിക്കാൻ കാരണമായത്​. സ്​​റ്റീ​വ​ൻ സ്​​മി​ത്ത്​ (38), അ​ല​ക്​​സ്​ കാ​രി (38*), ​ഉ​സ്​​മാ​ൻ ഖ്വാ​ജ (23), ഗ്ലെ​ൻ മാ​ക്​​സ്​​വെ​ൽ (12), മാ​ർ​ക​സ്​ സ്​​റ്റോ​യ്​​നി​സ്​ (8), പാ​റ്റ്​ ക​മ്മി​ൻ​സ്​ (1), മി​ച്ച​ൽ സ്​​റ്റാ​ർ​ക്​ (4*) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ള്ള​വ​രു​ടെ സ്​​കോ​റു​ക​ൾ.
ഒാ​പ​ണി​ങ്​ വി​ക്ക​റ്റി​ൽ 23 ഒാ​വ​റി​ൽ 123 റ​ൺ​സ്​ ചേ​ർ​ത്ത ഫി​ഞ്ചും വാ​ർ​ണ​റും ഗം​ഭീ​ര തു​ട​ക്ക​മാ​ണ്​ ടീ​മി​ന്​ ന​ൽ​കി​യ​ത്. 62 പ​ന്തി​ൽ ആ​റ്​ ഫോ​റ​ടി​ച്ച വാ​ർ​ണ​ർ മോ​യി​ൻ അ​ലി​യു​ടെ പ​ന്തി​ൽ ജോ ​റൂ​ട്ടി​ന്​ ക്യാ​ച്ച്​ ന​ൽ​കി​യ​തോ​ടെ​യാ​ണ്​ ഇൗ ​കൂ​ട്ടു​കെ​ട്ട്​ പൊ​ളി​ഞ്ഞ​ത്.

15ൽ ​നി​ൽ​ക്കെ ജീ​വ​ൻ കി​ട്ടി​യ ഫി​ഞ്ച്​ 115 പ​ന്തി​ലാ​ണ്​ ഏ​ക​ദി​ന ക​രി​യ​റി​ലെ 15ാം സെ​ഞ്ച്വ​റി തി​ക​ച്ച​ത്. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത പ​ന്തി​ൽ ക്യാ​പ്​​റ്റ​ൻ വി​ക്ക​റ്റ്​ ക​ള​ഞ്ഞു. ജോ​ഫ്ര ആ​ർ​ച്ച​റു​ടെ പ​ന്തി​ൽ ക്രി​സ്​ വോ​ക്​​സി​ന്​ ക്യാ​ച്ച്. അ​തി​നി​ടെ, ഖ്വാ​ജ സ്​​റ്റോ​ക്​​സി​​െൻറ പ​ന്തി​ൽ കു​റ്റി തെ​റി​ച്ച്​ മ​ട​ങ്ങി​യി​രു​ന്നു. അ​വ​സാ​ന ഒാ​വ​റു​ക​ളി​ൽ റ​ൺ​സ​ടി​ച്ചു​കൂ​ട്ടാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പ​ക്ഷേ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ സ്​​മി​ത്തി​നും മാ​ക്​​സ്​​വെ​ല്ലി​നും ഏ​റ്റെ​ടു​ക്കാ​നാ​യി​ല്ല.

Tags:    
News Summary - Australia Reach World Cup 2019 Semis With 64-Run Win Against England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.