നോട്ടിങ്ഹാം: ഒാസീസ് ഉയർത്തിയ 382 റൺസ് വിജയലക്ഷ്യം എത്തിപ്പിടിക്കാൻ ശ്രമിച്ച ബംഗ്ലാദേശ് ടീമിെൻറ ശ്രമം കണ്ട് ഫിഞ്ചിനും കൂട്ടർക്കും ഒരുവേളയെങ്കിലും അടിവിറച്ചുകാണും. എങ്കിലും അന്തിമജയം ഒാസീസിെൻറതായിരുന്നു. അഞ്ചാം വി ക്കറ്റിൽ മുഷ്ഫിഖുർ റഹീമും(102*) മഹ്്മൂദുല്ലയും(69) നടത്തിയ ചെറുത്ത് നിൽപ്പ് ബംഗ്ലാദേശിെൻറ തോൽവി 48 റൺസിെൻറത് മാത ്രമാക്കി ചുരുക്കി. ടൂർണമെൻറിലെ രണ്ടാം സെഞ്ച്വറിയുമായി ഡേവിഡ് വാർണർ (166) ഒരിക്കൽ കൂടി കളംനിറഞ്ഞതോടെയാണ് ഒാസീസ് സ്കോർ 381 ലെത്തിയത്.
വിൻഡീസിനോട് 321 റൺസ് മറികടന്ന് വിജയിച്ച ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ കരുതലോടെയാണ് തുടങ്ങിയത്. 121 റൺസിെൻറ ഒാപണിങ് കൂട്ടുകെട്ടുയർത്തിയാണ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (53) സൗമ്യ സർക്കാറിന് വിക്കറ്റ് നൽകി മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ ഉസ്മാൻ ഖ്വാജ (89) ഡേവിഡ് വാർണറിന് ഉറച്ച പിന്തുണ നൽകിയതോടെ ഒാസീസ് സ്കോർ കുത്തനെ ഉയർന്നു. ഏകദിനത്തിൽ 16ാം സെഞ്ച്വറി കുറിച്ച വാർണർ കത്തിക്കയറുകയായിരുന്നു. വ്യക്തിഗത സ്കോർ 166 നിൽക്കെ സൗമ്യക്ക് രണ്ടാം വിക്കറ്റ് നൽകി പുറത്താവുമ്പോൾ ടീം സ്കോർ 313ലെത്തിയിരുന്നു. 147 പന്തിൽ 14 ഫോറും അഞ്ച് സിക്സുമുൾപ്പെട്ടതായിരുന്നു വാർണറിെൻറ ഇന്നിങ്സ്.
തുടർന്നെത്തിയ ഗ്ലെൻ മാക്സ്വെൽ 10 ബോളിൽ 32 റൺസെടുത്ത് റണ്ണൗട്ടായി. സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച ഖ്വാജയുടെ ഇന്നിങ്സ് സൗമ്യ തന്നെ അവസാനിപ്പിച്ചു. സൗമ്യ സർക്കാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് ടീമിന് ഭേദപ്പെട്ട തുടക്കമാണ് സൗമ്യസർക്കാറും (10), തമീം ഇഖ്ബാലും (62) ചേർന്ന് നൽകിയത്.
തുടർന്ന് ക്രീസിലെത്തിയ ബംഗ്ലാദേശ് സൂപ്പർതാരം ഷാക്കിബ് അൽഹസൻ (41) കഴിഞ്ഞ കളികളുടെ തുടർച്ചയെന്നോണം സധൈര്യം ബാറ്റ്്വീശിയെങ്കിലും അർധ സെഞ്ച്വറിക്ക് മുമ്പ് സ്്റ്റോയിനിസിെൻറ പന്തിൽ വാർണറിന് ക്യാച്ച് നൽകി മടങ്ങി. ലിറ്റൻദാസ് (20) സാംബയുടെ പന്തിൽ എൽ.ബിയിൽ കുടുങ്ങി പുറത്തായി. ഒരു വശത്ത് സെഞ്ച്വറിയുമായി നിലയുറപ്പിച്ച മുഷ്്ഫിഖുർ റഹീമും മഹ്്മൂദുല്ലയും പൊരുതിയെങ്കിലും സ്കോർ 50 ഒാവറിൽ 333 റൺസിലവസാനിക്കുകയായിരുന്നു. സ്്റ്റാർക്കും കമ്മിൻസും സ്്റ്റോയിനിസും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.