മെൽബൺ: അലിസ്റ്റർ കുക്ക് ഇരട്ട ശതകവുമായി നിലയുറപ്പിച്ചതോടെ നാലാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 164 റൺസ് ലീഡ്. മൂന്നാം ദിനം അവസാനിക്കുേമ്പാൾ ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 491 എന്ന നിലയിലാണ് സന്ദർശകർ. കുക്കിനോടൊപ്പം (244) ജെയിംസ് ആൻഡേഴ്സനാണ് (0) ക്രീസിൽ. സ്കോർ: ആസ്ട്രേലിയ-327, ഇംഗ്ലണ്ട്- 491/9.
നേരത്തെ, രണ്ടിന് 192 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന ഇംഗ്ലണ്ടിനായി സെഞ്ച്വറിയുമായി നിലയുറപ്പിച്ച കുക്ക് സ്കോർ ചലിപ്പിക്കുകയായിരുന്നു.
ആസ്ട്രേലിയൻ ബൗളർമാർക്ക് പിടികൊടുക്കാതെ ഒരുവശത്ത് െപാരുതിയ കുക്ക് ഇരട്ട സെഞ്ച്വറിയിലേക്ക് നീങ്ങി. ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ ജോ റൂട്ടിനെയാണ് (61) മൂന്നാം ദിനം ഇംഗ്ലണ്ടിന് ആദ്യം നഷ്ടമാവുന്നത്. പാറ്റ് കമ്മിൻസിെൻറ പന്തിൽ ലിയോണിന് ക്യാച്ച് നൽകിയാണ് റൂട്ടിെൻറ മടക്കം.
എന്നാൽ, മധ്യനിരയിൽ റൂട്ടിന് പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ഡേവിഡ് മലാൻ (14), ജോണി ബെയർസ്റ്റോ(22), മുഇൗൻ അലി (20), ക്രിസ് വോക്സ് (26), ടോം കുറാൻ (4) എന്നിവർ പിടിച്ചു നിൽക്കാനാവാതെ മടങ്ങി.
എന്നാൽ, എട്ടാമനായെത്തിയ സ്റ്റുവർട്ട് ബ്രോഡ് (56), കുക്കിന് പിന്തുണനൽകി. ബ്രോഡിനെ കൂട്ടുപിടിച്ച് കുക്ക് തെൻറ അഞ്ചാം ഇരട്ട സെഞ്ച്വറിയും കുറിച്ചു.
ഡബിൾ സെഞ്ച്വറിയും കഴിഞ്ഞ് കുക്ക് കുതിച്ചതോടെ, മെൽബൺ മൈതാനിയിൽ ഒരു വിദേശിയുടെ ഏറ്റവുമുയർന്ന സ്കോർ എന്ന റെക്കോഡും താരം സ്വന്തമാക്കി.
മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള, വിൻഡീസിെൻറ ഇതിഹാസ ബാറ്റ്സ്മാൻ വിവ് റിച്ചാർഡ്സിെൻറ പേരിലുള്ള (208) െറക്കോഡാണ് കുക്ക് സ്വന്തമാക്കിയത്. ബ്രോഡിനെ പാറ്റ് കമ്മിൻസ് പുറത്താക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.