മെൽബൺ: ബോക്സിങ് ഡേയിൽ നാലാം ആഷസ് ടെസ്റ്റ് പോരാട്ടത്തിന് ആശ്വാസ ജയം തേടി ഇംഗ്ലണ്ട് ചൊവ്വാഴ്ച ഇറങ്ങും. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മൂന്നു ടെസ്റ്റും ആസ്ട്രേലിയക്ക് മുന്നിൽ അടിയറവുവെച്ച് പരമ്പര കൈവിട്ട ഇംഗ്ലണ്ട് കാര്യമായ മാറ്റങ്ങളോടെയാണ് നാലാം ടെസ്റ്റിനിറങ്ങുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച െക്രയ്ഗ് ഒാവർടണിന് പരിക്കേറ്റതാണ് ഇംഗ്ലണ്ടിനെ വലക്കുന്നത്. ടോം കരാൻ, മാർക്ക് വുഡ് എന്നിവരിൽ ഒരാൾക്കായിരിക്കും ഒാവർടണിനു പകരം അവസരം ലഭിച്ചേക്കുക. സീനിയർ താരങ്ങളെല്ലാം പരാജയമായതോടെ, യുവ ലെഗ് സ്പിന്നർ മാസൺ ക്രെയ്നിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്.
ഇംഗ്ലണ്ടിനെതിരെ മൂന്നു ടെസ്റ്റിലും സമ്പൂർണ ആധിപത്യമായിരുന്നു ആസ്ട്രേലിയയുടേത്. ബ്രിസ്ബെയ്ൻ ടെസ്റ്റിൽ 10 വിക്കറ്റിനും അഡ്ലെയ്ഡ് ടെസ്റ്റിൽ 120 റൺസിനും ജയിച്ച ഒാസീസ്, നിർണായകമായ പെർത്തിലെ മൂന്നാം മത്സരത്തിൽ ഇന്നിങ്സിനും 41 റൺസിനുമായിരുന്നു വിജയിച്ചത്. സമ്പൂർണ പരാജയമായതോടെ, സീനിയർ താരങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. ആറു ഇന്നിങ്സുകളിൽ കുക്കിെൻറ സമ്പാദ്യം 83 റൺസ് മാത്രമാണ്. ജോ റൂട്ടും സ്കോറിങ്ങിൽ പരാജയപ്പെട്ടു. രണ്ടു അർധ സെഞ്ച്വറികൾ നേടിയെങ്കിലും ആറു ഇന്നിങ്സുകളിൽ 176 റൺസ് മാത്രമാണ് നേടിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും വമ്പൻ ഫോമിലാണ് ആസ്ട്രേലിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.