മെൽബൺ: ഒരു കളിയിൽ രണ്ട് ഹാട്രിക് എന്ന അപൂർവ നേട്ടവുമായി ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്. ആഭ്യന്തര ലീഗിൽ വെസ്റ്റേൺ ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ ന്യൂസൗത്ത് വെയിൽസിനുവേണ്ടിയാണ് ഇടൈങ്കയൻ പേസർ രണ്ടിന്നിങ്സിലും ഹാട്രിക് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 39 വർഷത്തിനുശേഷമാണ് ഇത്തരമൊരു നേട്ടം.
1978ൽ ഇന്ത്യൻ ടീമിനെതിരെ പാകിസ്താൻ കൈമ്പൻഡ് ഇലവനുവേണ്ടി അമീൻ ലഖാനിയാണ് അവസാനമായി ഇൗ നേട്ടം കൈവരിച്ചത്. മറ്റു ഏഴ് താരങ്ങളാണ് മുമ്പ് ഒരു മത്സരത്തിൽ രണ്ട് ഹാട്രിക് നേടിയിട്ടുള്ളത്. 1912ൽ ഇൗ നേട്ടം സ്വന്തമാക്കിയ ടി.െജ. മാത്യൂസ് മാത്രമാണ് ഒാസീസ് നിരയിൽ സ്റ്റാർകിെൻറ മുൻഗാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.