ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് മോശം തുടക്കം

ചിറ്റഗോങ്: ബംഗ്ളാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകരായ ഇംഗ്ളണ്ട് മോശം തുടക്കത്തിനുശേഷം നില മെച്ചപ്പെടുത്തി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ളണ്ട് 258 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന പരിതാപകരമായ നിലയില്‍നിന്ന് ജോ റൂട്ടും മൊയീന്‍ അലിയും ജോണി ബെയര്‍സ്റ്റോവും നടത്തിയ ചെറുത്തുനില്‍പാണ് ടീമിനെ മാന്യമായ നിലയിലേക്കത്തെിച്ചത്. അരങ്ങേറ്റത്തിനിറങ്ങിയ വലംകൈയന്‍ ഓഫ്സ്പിന്നര്‍ മെഹ്ദി ഹസന്‍ മിര്‍സയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇംഗ്ളണ്ടിനെ വലച്ചത്. രണ്ടാമത്തെ ഓവര്‍ മുതല്‍ സ്പിന്നിനെ ഇറക്കി പരീക്ഷിച്ച ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹ്മാന് പത്താമത്തെ ഓവറില്‍ ഫലമുണ്ടായി. 14 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്‍െറ കുറ്റി തെറിച്ചു. 106 റണ്‍സത്തെിയപ്പോഴേക്കും അഞ്ചു വിക്കറ്റ് നഷ്ടമായ ഇംഗ്ളണ്ടിനായി മൊയീന്‍ അലി 68 റണ്‍സെടുത്തു. ബെയര്‍സ്റ്റോവിന്‍െറ സംഭാവന 52 റണ്‍സായിരുന്നു.36 റണ്‍സുമായി ആദം വോക്സും അഞ്ചു റണ്‍സുമായി ആദില്‍ റാഷിദുമാണ് ക്രീസില്‍. ശകീബുല്‍ ഹസന്‍ രണ്ടു വിക്കറ്റും വീഴ്ത്തി.
Tags:    
News Summary - Bangladesh vs England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.