ന്യൂഡൽഹി: വിരാട് കോഹ്ലിയുടെ പരാതിക്ക് ചെവികൊടുത്ത് ഇന്ത്യൻ ക്രിക്കറ്റിെൻറ അഞ്ചു വർഷത്തേക്കുള്ള മത്സരക്രമങ്ങൾക്ക് ബി.സി.സി.െഎ അംഗീകാരം. ആകെ മത്സരദിനങ്ങളുടെ എണ്ണം കുറച്ചും, മത്സരങ്ങളുടെ എണ്ണം കൂട്ടിയുമാണ് 2019 മുതൽ 2023 വരെയുള്ള ഫ്യൂച്ചർ ടൂർ പ്രോഗ്രാം തയാറാക്കിയത്. റാങ്കിങ്ങിൽ പിന്നിലുള്ള രാജ്യങ്ങൾക്കെതിരായ മത്സരം, ടെസ്റ്റുകൾ എന്നിവ കുറച്ചും ട്വൻറി20 എണ്ണം കൂട്ടിയുമാണ് അഞ്ചുവർഷത്തെ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തത്. 2019 -2023 ലോകകപ്പിനിടയിലെ അഞ്ചുവർഷ സീസണിൽ 81 ഹോം മത്സരങ്ങൾക്കാണ് ഫ്യൂച്ചർ ടൂർ പ്രോഗാമിൽ (എഫ്.ടി.പി) അംഗീകാരമായത്. ഹോം മത്സരങ്ങളിൽ 60 ശതമാനത്തോളം വർധനയുണ്ടെങ്കിലും മത്സര ദിനങ്ങൾ 20 ശതമാനം കുറച്ചു. റാങ്കിൽ തഴെയുള്ള ടീമുകൾക്കെതിരായ കളിയും കുറച്ചു.
2023 ലോകകപ്പ് ഇന്ത്യ ഏക വേദി 2023 ലോകകപ്പിന് സംയുക്ത ആതിഥേയരില്ലാതെ ഇന്ത്യ മാത്രം വേദിയാവുമെന്ന് ബി.സി.സി.െഎ അറിയിച്ചു. 1996, 2011 ലോകകപ്പുകളിൽ അയൽ രാജ്യങ്ങൾക്കൊപ്പമായിരുന്നു ഇന്ത്യ ആതിഥേയരായത്. ഇക്കുറി പതിവ് മാറുമെന്ന് ബി.സി.സി.െഎ അറിയിച്ചു. 2013ൽ തന്നെ െഎ.സി.സി ഇന്ത്യക്ക് വേദി അനുവദിച്ചിരുന്നു. 2021 െഎ.സി.സി ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാവും.
അഫ്ഗാൻ ടെസ്റ്റ് അരങ്ങേറ്റം ഇന്ത്യക്കെതിരെ ന്യൂഡൽഹി: ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാനിസ്താെൻറ ആദ്യ മത്സരത്തിന് അവസരമൊരുക്കി ഇന്ത്യ. 2018ലാണ് മത്സരം. തീയതിയും വേദിയും ഉടൻ പ്രഖ്യാപിക്കും. കഴിഞ്ഞ ജൂണിലാണ് അഫ്ഗാനിസ്താനും അയർലൻഡിനും ടെസ്റ്റ് പദവി ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.