മുംബൈ: അണ്ടർ 19 ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. പരിശീകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപ, ഓരോ കളിക്കാരനും 30 ലക്ഷം രൂപ എന്നിങ്ങനെയാണ് ബി.സി.സി.ഐയുടെ പ്രഖ്യാപനം.
ഫീല്‍ഡിങ് കോച്ച് അഭയ് ശര്‍മ്മ, ബൗളിങ് കോച്ച് പരസ് മാംബെരി എന്നിവരടങ്ങുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫിന് 20 ലക്ഷം രൂപ വീതവും ലഭിക്കും. ഇന്ത്യയുടെ അഭിമാനമായി മാറിയ യുവടീമിനെ ബിസിസിഐയുടെ താത്ക്കാലിക കമ്മിറ്റി അധ്യക്ഷന്‍ വിനോദ് റായി അഭിനന്ദിച്ചു. ഇത് രാഹുല്‍ ദ്രാവിഡിന്റെ ആത്മാരര്‍ത്ഥക്കുള്ള പ്രതിഫലമാണെന്നും വിനോദ് റായ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.