അനുരാഗ് ഠാകുർ നിരുപാധികം മാപ്പുപറയണമെന്ന്​ സുപ്രീംകോടതി

 


ന്യൂഡൽഹി: മുൻ ബി.സി.സി.​െഎ പ്രസിഡൻറ്​ അനുരാഗ്​ ഠാകുറിനോട്​ നിരുപാധികം മാപ്പു പറയാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യകേസിൽ നേരത്തെ ഠാകുർ സമർപ്പിച്ച സത്യവാങ്​​മൂലം തള്ളിയാണ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചി​​െൻറ നിർദേശം. നിരുപാധികം മാപ്പു പറഞ്ഞ്​ ഒരു പേജുള്ള സത്യവാങ്​​മൂലം പുതുതായി സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ക്ഷമാപണം സ്വീകരിച്ച്​ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കാമെന്ന സൂചനയും സുപ്രീംകോടതി ബി.ജെ.പി എം.പി കൂടിയായ ഠാകുറിന്​ നൽകി. ജൂലൈ 14ന്​ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട്​ കേസ്​ അന്നേക്ക്​ മാറ്റുകയും ചെയ്​തു. ബി.സി.സി.​െഎ കേസിൽ തെറ്റായ വിവരം നൽകി സത്യവാങ്​​മൂലം സമർപ്പിച്ചതിനാണ്​ ഠാകുറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക്​ തുടക്കമിട്ടത്​. 

Tags:    
News Summary - BCCI case: SC asks for fresh apology from Anurag Thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.