ന്യൂഡൽഹി: ഒാപണർ ശിഖർ ധവാനും പേസർ ഭുവനേശ്വർ കുമാറും ബി.സി.സി.െഎയുടെ എ പ്ലസ് ഗ്രേഡ് വേതന കാറ്റഗറിയിൽനിന്ന് പുറത്ത്. വ്യാഴാഴ്ച രാത്രിയാണ് ബോർഡ് പുതിയ വാർഷിക വേ തന പട്ടിക പുറത്തുവിട്ടത്. ഇരുവരും പുറത്തായതോടെ ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർ മാത്രമേ എ പ്ലസ് ലിസ്റ്റിൽ ഇനിയുള്ളൂ.
ടെസ്റ്റ് ടീമിൽനിന്ന് പുറത്തായതും ഏകദിന, ട്വൻറി20യിൽ സ്ഥിരതയില്ലാത്തതുമാണ് ധവാന് വിനയായത്. അതേസമയം, യുവതാരം ഋഷഭ് പന്തിനും കുൽദീപ് യാദവിനും എ കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഇരുവർക്കും പുറമെ എം.എസ്. ധോണി, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ആർ. അശ്വിൻ, ഇശാന്ത് ശർമ, രവീന്ദ്ര ജദേജ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ എന്നിവരാണ് ‘എ’ കാറ്റഗറിയിലുള്ളത്.
മുരളി വിജയ് ‘എ’ കാറ്റഗറിയിൽനിന്ന് പുറത്തായി. ഹാർദിക് പാണ്ഡ്യയും ലോകേഷ് രാഹുലും ‘ബി’ കാറ്റഗറിയിൽ തന്നെയാണ്. ഏഴു കോടി രൂപയാണ് ‘എ പ്ലസ്’ കാറ്റഗറിയിലെ താരങ്ങൾക്കുള്ള പ്രതിഫലം. ‘ബി’യിൽ അഞ്ചും ‘സി’യിൽ മൂന്നും കോടി രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.