ബി.സി.സി.ഐ യോഗം ബുധനാഴ്ചത്തേക്ക് മാറ്റി

ന്യൂഡൽഹി: ഐ.സി.സി. പ്രതിനിധിയെ തെരഞ്ഞെടുക്കാനായി ഡൽഹിയിൽ ഇന്ന് നടക്കാനിരുന്ന ബി.സി.സി.ഐ യോഗം മാറ്റിവെച്ചു. ബുധനാഴ്ച യോഗം ചേരുമെന്നാണ് ലഭിക്കുന്ന പുതിയ വിവരം. ലോധ കമ്മിറ്റി നിർദേശം നടപ്പാക്കിയ ശേഷം ചേരുന്ന ആദ്യ ബി.സി.സി.ഐ യോഗമാണ് മാറ്റിയത്.

യോഗത്തിൽ പങ്കെടുക്കാൻ അയോഗ്യരാക്കപ്പെട്ട മുൻ ചെയർമാൻ എൻ. ശ്രീനിവാസനും ടി.സി മാത്യുവും എത്തിയിരുന്നു. എന്നാൽ, സുപ്രീംകോടതി തീരുമാനത്തിന് ശേഷം നിയമസാധുതയും പഠിച്ചിട്ട് യോഗം ചേരാമെന്ന ധാരണയിൽ അംഗങ്ങൾ എത്തുകയായിരുന്നു.

ലോധ കമ്മിറ്റി നിർദേശം നടപ്പാക്കാത്തതിനാൽ അയോഗ്യരായവരെ പങ്കെടുപ്പിച്ച് യോഗം നടത്തുന്നതിനെതിരെ വിനോദ് റായ് അധ്യക്ഷനായ ഇടക്കാല ഭരണസമിതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബി.സി.സി.ഐ ജനറൽ ബോഡി യോഗം തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് ഈ മാസം അവസാനം നടക്കുന്ന ഐ.സി.സി യോഗത്തിൽ പങ്കെടുക്കേണ്ടത്.

Tags:    
News Summary - bcci general body meeting postponed at wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.