ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നടത്താൻ നാഡ(ഇന്ത്യൻ ഉത്തേജക വിരുദ്ധ എജൻസി)യെ അനുവദിക്കില്ലെന്ന് ബി.സി.സി.െഎ. വെള്ളിയാഴ്ച നാഡക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബി.സി.സി.െഎ നാഷണൽ സ്പോർട്സ് ഫെഡറേഷെൻറ ഭാഗമല്ല. അതുകൊണ്ട് ഉത്തേജക പരിശോധന നടത്താൻ നാഡക്ക് അധികാരമില്ലെന്നുമാണ് ബി.സി.സി.െഎ സി.ഇ.ഒ രാഹുൽ ജോഹ്റി നാഡ മേധാവി നവീൻ അഗർവാളിന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഉത്തേജക പരിശോധന നടത്താൻ ബി.സി.സി.െഎക്ക് സംവിധാനമുണ്ടെന്നും കത്തിൽ പറയുന്നു.
സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.െഎ ഭരണസമിതിയുടെ കൂടി അനുമതിയോടെയാണ് സംഘടന നാഡക്കുള്ള മറുപടി തയാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ നാഡയോട് സഹകരിക്കണമെന്ന് കായിക സെക്രട്ടറി ബി.സി.സി.െഎയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.