മുംബൈ: െഎ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പരിശീലക സ്ഥാനത്ത് കാലവധി പൂർത്തിയാകുന്ന അനിൽ കുംബ്ലെയുടെ പകരക്കാരനെ തേടി ബി.സി.സി.െഎ. പുതിയ പരിശീലകനായുള്ള അപേക്ഷകൾ ബി.സി.സി.െഎ ഉടൻ തന്നെ സ്വീകരിച്ച് തുടങ്ങും. പുതിയ ആളുകളെ പരിഗണിക്കാതെ കുംബ്ലെക്ക് കാലാവധി നീട്ടി നൽകുന്നതിൽ ബി.സി.സി.െഎ ഭരണസമിതിക്ക് യോജിപ്പില്ലെന്നാണ് റിപ്പോർട്ടുകൾ.
പരിശീലക സ്ഥാനത്ത് തുടരുന്നതിെൻറ ഭാഗമായി കുംബ്ലെ മുന്നോട്ട് വെച്ച ആവശ്യങ്ങൾ ബി.സി.സി.െഎക്ക് സ്വീകാര്യമായില്ല. പല ഇന്ത്യൻ കളിക്കാർക്കും കാലാവധി നീട്ടി നൽകാനും പരിശീലകെൻറ ശമ്പളത്തിൽ വർധന വരുത്താൻ കുംബ്ലെ ആവശ്യപ്പെട്ടുവെന്നാണ് സൂചന.
ബി.സി.സി.െഎ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇന്ത്യൻ പുരുഷ ടീമിെൻറ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകൾ അയക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. പൂർണമായും സുതാര്യമായിരിക്കും തെരഞ്ഞെടുപ്പെന്നും ബി.സി.സി.െഎ വ്യക്തമാക്കുന്നു. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മൺ എന്നിവരുടെ സേവനവും പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായി ബി.സി.സി.െഎ ഉപയോഗപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.