ലണ്ടൻ: ഇന്ത്യ-ശ്രീലങ്ക ഏകദിന മൽസരത്തിനിടെ സ്റ്റേഡിയത്തിന് മുകളിൽ ഇന്ത്യ വിരുദ്ധ ബാനർ വന്ന സംഭവത്തിൽ ഐ.സി.സി ക്ക് പരാതിയുമായി ബി.സി.സി.ഐ. മൂന്ന് തവണയാണ് ബാനറുമായി സ്റ്റേഡിയത്തിന് മുകളിലൂടെ വിമാനം പറന്നത്.
ജസ് റ്റിസ് ഫോർ കശ്മീർ എന്നെഴുതിയ ബാനറുമായാണ് സ്റ്റേഡിയത്തിന് മുകളിൽ ആദ്യം വിമാനം എത്തിയത്. സംഭവം നടന്ന് അരമണിക്കൂറിന് ശേഷം കശ്മീരിലെ വംശഹത്യ ഇന്ത്യ അവസാനിപ്പിക്കണമെന്ന ആവശ്യം ഉയർത്തുന്ന ബാനറുമായി വീണ്ടും വിമാനം പറന്നു. ആൾക്കൂട്ട കൊലകൾ അവസാനിപ്പക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അവസാന ബാനർ.
കളിക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഐ.സി.സി ഉടൻ വിഷയത്തിൽ ഇടപ്പെടണമെന്നുമാണ് ബി.സി.സി.ഐ ആവശ്യപ്പെട്ടത്. നേരത്തെ പാകിസ്താൻ-അഫ്ഗാനിസ്താൻ മൽസരത്തിനിടെ ബലൂചിസ്താന്‍ നീതി ആവശ്യപ്പെട്ടുള്ള ബാനറുമായി വിമാനം പറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.