ലണ്ടൻ: ഇംഗ്ലീഷ് ക്രിക്കറ്റിെൻറ ഏടുകളിൽ ‘ബെൻ സ്റ്റോക്സ്’ എന്ന പേര് മുദ്രണം ചെയ് യപ്പെട്ട വേനൽകാലമായിരുന്നു ഇത്. ആദ്യം ക്രിക്കറ്റിെൻറ തറവാട് മണ്ണിന് അദ്ദേഹം ലോക കപ്പ് കിരീടം ചരിത്രത്തിലാദ്യമായി സമ്മാനിച്ചു. ഇപ്പോഴിതാ, പ്രതാപം പേറുന്ന ആഷസ് പ രമ്പരയിൽ വിജയത്തിനൊത്ത തിളക്കമുള്ള സമനിലയും. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ സ്റ്റീവ് സ്മിത്തിനൊപ്പം മാൻ ഒാഫ് ദ സീരിസായിരുന്നു ബെൻ സ്റ്റോക്സ്.
ഒാൾറൗണ്ടർ എന്ന നിലയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും സ്റ്റോക്സ് ടീമിനെ നയിച്ചു. ലീഡ്സിൽ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് ജയിച്ച് തിരിച്ചുവന്ന മത്സരത്തിൽ 135 റൺസുമായി പുറത്താവാതെ ബാറ്റ് വീശിയ അദ്ദേഹത്തിെൻറ പോരാട്ടം വീര്യം മാത്രം മതിയായിരുന്നു പിന്നീടുള്ള കളികളിൽ ടീമിെൻറ ഉത്തേജനമാവാൻ. പരമ്പരയിൽ സ്മിത്തിനു പിന്നിൽ രണ്ടാമതായി ഇൗ ഇംഗ്ലീഷുകാരൻ. 10 ഇന്നിങ്സിൽ രണ്ട് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയുമായി നേടിയത് 441 റൺസ്. ഒപ്പം എട്ട് വിക്കറ്റുകളും.
പേസ് ബൗളർ ജൊഫ്രെ ആർച്ചറായിരുന്നു ആഷസിെൻറ മറ്റൊരു ഇംഗ്ലീഷ് കണ്ടെത്തൽ. ലോഡ്സിലെ രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച താരം നാല് മത്സരങ്ങളിൽനിന്ന് 22 വിക്കറ്റ് വീഴ്ത്തി. ആർച്ചറിനെ പോലൊരു ബൗളർക്ക് അരങ്ങേറാൻ അവസരം വൈകിച്ചതിെൻറ നിരാശയിലായിരുന്ന ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട്. സ്മിത്തും വാർണറും ലബുഷെയ്നും ഹാരിസും ഉൾപ്പെടെയുള്ള ഒാസീസ് ബാറ്റിങ് ഏറെ ഭയന്നതും ഇൗ യുവതാരത്തെ നേരിടാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.