ലണ്ടൻ: ഇംഗ്ലണ്ടിന്റെ യുവ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി പിടിയിലായ താരത്തെ രാവിലെ ബ്രിസ്റ്റോൾ പൊലിസ് പിന്നീട് വിട്ടയച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ മൽസരവിജയം ആഘോഷിക്കുന്നതിനിടെ ബാറിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതാണ് താരത്തിന് വിനയായത്.
ഇന്ന് ഓവലിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിന മൽസരത്തിൽ സ്റ്റോക്സിനെയും സംഭവസമയം ഒപ്പമുണ്ടായിരുന്ന സഹതാരം അലക്സ് ഹെയൽസിനെയും ടീമിൽനിന്നും മാറ്റിനിർത്തി. മദ്യപിച്ച് ബഹളമുണ്ടാക്കി ഒരാളെ മുഖത്തിടിച്ച് പരുക്കേൽപ്പിച്ചതിനാണ് സ്റ്റോക്സിനെ അറസ്റ്റുചെയ്തത്. ബ്രിസ്റ്റോളിലെ ബാർഗോ ബാറിലായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.