ലണ്ടൻ: ആഷസിൽ കപ്പുയർത്തിയ കംഗാരുക്കളെ പന്തുകൊണ്ടും ബാറ്റുകൊണ്ടും വീരോചിതം പിട ിച്ചുകെട്ടി ഇംഗ്ലണ്ടിെൻറ ഹീറോ ആയി മാറിയ ബെൻ സ്റ്റോക്സിെൻറ കുടുംബത്തെ ചേർത്ത് ടാ േബ്ലായ്ഡ് നൽകിയ സങ്കടക്കഥക്കെതിരെ പ്രതിഷേധ ജ്വാല. ‘സൺ’ പത്രം നൽകിയ മുൻപേജ് വാ ർത്തക്കെതിരെ താരം ട്വീറ്റ് ചെയ്തതോടെയാണ് ബ്രിട്ടനിൽ പത്രത്തെ ബഹിഷ്കരിക്കാൻ വരെ ആഹ്വാനമുയർന്നത്.
31 വർഷങ്ങൾക്കപ്പുറത്ത് കുടുംബത്തിൽ സംഭവിച്ച അത്യന്തം ദുഃ ഖകരമായ വാർത്ത സമൂഹത്തിനു മുന്നിൽ എടുത്തിട്ടത് തെൻറ മാതാവിന് താങ്ങാവുന്നതിലധികമാണെന്നും ജീവിതം മുഴുക്കെ ഇത് വേട്ടയാടുമെന്നുമായിരുന്നു ട്വീറ്റ്. വെറുപ്പുളവാക്കുന്ന ഇത്തരം രീതികൾ മാധ്യമ പ്രവർത്തനത്തിെൻറ കുപ്പായമിടുന്നത് അധാർമികവും ഹൃദയ ശൂന്യവുമാണെന്നും കുടുംബത്തിെൻറ വികാരങ്ങളെ അപമാനിക്കുന്നതാണെന്നും താരം കുറ്റപ്പെടുത്തി.
കുറിപ്പ് വൈറലായതോടെ രാജ്യം കൂട്ടായി സ്റ്റോക്സിെൻറ തുണക്കെത്തി. സ്വകാര്യതക്കു മേലുള്ള ഭീകരമായ കടന്നുകയറ്റമാണിതെന്ന് മാധ്യമ പ്രതിബദ്ധതക്കായി പ്രവർത്തിക്കുന്ന സംഘടന ‘ഹാക്ക്ഡ് ഒാഫ്’ കുറ്റപ്പെടുത്തി. കാറുകളിലുൾപ്പെടെ ബഹിഷ്കരണ ഭീഷണി മുഴക്കിയും സമൂഹ മാധ്യമങ്ങളിൽ കടുത്ത ഭാഷയിൽ ടാേബ്ലായ്ഡിനെ തെറിവിളിച്ചും ആരാധകർ സജീവമായി.
‘സ്റ്റോക്സ്, സീക്രട്ട് ട്രാജഡി’ എന്ന പേരിൽ നൽകിയ വാർത്തയിൽ മുമ്പ് മാതാവിെൻറ കാമുകൻ സ്റ്റോക്സിെൻറ സഹോദരനെയും സഹോദരിയെയും അറുകൊല ചെയ്ത സംഭവമാണ് വാർത്തയാക്കിയത്. താരം ജനിക്കുന്നതിന് മൂന്നു വർഷം മുമ്പായിരുന്നു സംഭവം. പത്രത്തിെൻറ റിപ്പോർട്ടറെ ന്യൂസിലൻഡിൽ മാതാപിതാക്കൾ താമസിച്ച വീട്ടിലേക്ക് അയച്ചാണ് വാർത്ത തയാറാക്കിയിരുന്നത്. ചൂടപ്പം പോലെ വായിക്കപ്പെട്ട വാർത്തയാണ് സ്റ്റോക്സിനെ ചൊടിപ്പിച്ചത്.
എന്നാൽ, സ്റ്റോക്സ് കുടുംബത്തിലെ ഒരു അംഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്ത തയാറാക്കിയതെന്നും വിശദാംശങ്ങൾക്ക് പുറമെ ഫോേട്ടാകൾ നൽകുകയും ചിത്രമെടുക്കാൻ പോസ് ചെയ്യുക വരെ ചെയ്തുവെന്നും ‘സൺ’ മാനേജ്മെൻറ് പ്രതികരിച്ചു.
അക്കാലത്ത് ന്യൂസിലൻഡിൽ ഒന്നാം പേജ് വാർത്തയായി വന്നതാണ് വിവരങ്ങളെന്നും വാർത്ത നൽകും മുമ്പ് താരവുമായി ബന്ധപ്പെട്ടപ്പോൾ പറയാത്ത വികാരമാണ് ഇപ്പോൾ പ്രകടിപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.