ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് താരം ബെൻ സ്റ്റോക്ക്സിന് 'ന്യൂസിലാൻഡർ ഒാഫ് ദ ഇയർ' നാമനിർദേശം

ക്രൈസ്റ്റ് ചർച്ച്: ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച ബെൻ സ്റ്റോക്ക്സിനെ 'ന്യൂസിലാൻഡ ർ ഓഫ് ദ ഇയർ' പുരസ്കാരത്തിന് നാമനിർദേശം ചെയ്തു. ലോകകപ്പിൽ സൂപ്പർ ഓവർ വരെയെത്തിയ ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത് ന്യൂസിലാൻഡ് വംശജനായ ബെൻ സ്റ്റോക്ക്സ് ആണ്.

ബെൻ സ്റ്റോക്ക്സിനെ കൂടാതെ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം നായകൻ കെയ്ൻ വില്യംസണിനെയും അവാർഡിന് നാമനിർദേശം ചെയ്തിട്ടുണ്ട്. ക്രൈസ്റ്റ് ചർച്ച് വെടിവെപ്പ് അതിജീവിച്ച അബ്ദുൽ അസീസും പട്ടികയിലുണ്ട്.

ബെൻ സ്റ്റോക്ക്സിനും കെയ്ൻ വില്യംസണിനും നിരവധി നാമനിർദേശം ലഭിച്ചതായി പുരസ്കാര സമിതി മേധാവി കാമറോൺ ബെന്നറ്റ് പറഞ്ഞു. ബെൻ സ്റ്റോക്ക്സ് ന്യൂസിലാൻഡിന് വേണ്ടി കളിക്കുന്നില്ലെങ്കിലും അദ്ദേഹം ജനിച്ചത് ക്രൈസ്റ്റ് ചർച്ചിലാണ്. മാതാപിതാക്കൾ ജീവിക്കുന്നതും ഇവിടെയാണ് -ബെന്നറ്റ് പറഞ്ഞു.

അടുത്ത ഫെബ്രുവരിയിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.

Tags:    
News Summary - Ben Stokes, England's World Cup Hero, Nominated For 'New Zealander Of The Year' Award -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.