ലീഡ്സ്: ടെസ്റ്റ് ക്രിക്കറ്റിന് ആവേശം പോരെന്ന് പറയുന്നവർ ആഷസ് പരമ്പരയിലെ മ ത്സരങ്ങൾ കാണണം. ഏകദിന ലോകകപ്പ് ഫൈനലിലെ ഹീറോ ബെൻ സ്റ്റോക്സ് (135 നോട്ടൗട്ട്) ഒര ിക്കൽകൂടി രാജ്യത്തിെൻറ വീരനായകനായപ്പോൾ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇ ംഗ്ലണ്ടിന് ഒരു വിക്കറ്റിെൻറ ത്രസിപ്പിക്കുന്ന ജയം. ജയപരാജയം ഇരുവശത്തേക്കും മാറി മറിഞ്ഞ പോരാട്ടത്തിൽ ഒരുവശത്ത് വിക്കറ്റുകൾ കൊഴിഞ്ഞിട്ടും മറുവശത്ത് ആഞ്ഞടിച്ച സ്റ്റോക്സ് ഒറ്റക്ക് ടീമിനെ അവിശ്വസനീയ വിജയത്തിലെത്തിക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സിൽ 67 റൺസിന് പുറത്തായ ടീമാണ് 359 റൺസ് അടിച്ചെടുത്തതെന്നറിയുേമ്പായാണ് അത്ഭുതം. ഇതോടെ പരമ്പരയിൽ 1-1ന് ഒപ്പമെത്തിയ ഇംഗ്ലണ്ട് പ്രതീക്ഷകൾ സജീവമാക്കി. നാലാം ദിനം മൂന്നിന് 156 റൺസെന്ന നിലയിൽ മത്സരം പുനരാരംഭിക്കുേമ്പാൾ ഇംഗ്ലണ്ടിന് ജയിക്കാൻ 203 റൺസ് വേണ്ടിയിരുന്നു. സ്കോർബോർഡിൽ രണ്ട് റൺസ്കൂടി ചേർത്ത് നായകൻ ജോ റൂട്ട് (77) മടങ്ങിയ ശേഷം രക്ഷാപ്രവർത്തനം ഏറ്റെടുത്ത സ്റ്റോക്സ് ജോണി ബെയർസ്റ്റോയോടൊത്ത് 86 റൺസിെൻറ കൂട്ടുെകട്ടുണ്ടാക്കി.
ഇരുവരും ക്രീസിൽ തുടരുേമ്പാൾ ആതിഥേയർ തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ, ബെയർസ്റ്റോയെ മാർനസ് ലബുഷെയ്െൻറ ൈകകളിലെത്തിച്ച് ഹെയ്സൽവുഡ് ഒാസീസിന് ബ്രേക്ക്ത്രൂ നൽകി. ശേഷമെത്തിയ ബാറ്റ്സ്മാൻമാരിൽ ജോഫ്ര ആർച്ചർക്ക് (15) മാത്രമാണ് സ്റ്റോക്സിന് കുറച്ചെങ്കിലും പിന്തുണ നൽകാനായത്. ജോസ് ബട്ലറും ക്രിസ് വോക്സും ഒാരോ റൺസുമായി പുറത്തായി.
ആർച്ചറെയും സ്റ്റുവർട്ട് ബ്രോഡിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയതോടെ സാധ്യതകൾ ഒാസീസിെൻറ വശത്തേക്ക് മാറി. ഒന്നും നഷ്ടപ്പെടാനില്ലെന്നായതോടെ ജാക്ക് ലീച്ചിനെ (1 നോട്ടൗട്ട്) സാക്ഷിനിർത്തി തകർത്തടിച്ച സ്റ്റോക്സ് ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. 10ാം വിക്കറ്റിൽ റെക്കോഡ് കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും 76 റൺസാണ് ചേർത്ത്.
മത്സരത്തിെൻറ അവസാന ഘട്ടത്തിൽ ലീച്ചിനെ റണ്ണൗട്ടാക്കൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയതും ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്ന സമയം റിവ്യൂ അവശേഷിക്കാതെ പോയതിലും ഒാസീസുകാർ പരിതപിക്കുന്നുണ്ടാകും. 219 പന്തുകൾ നേരിട്ട സ്റ്റോക്സ് 11 ഫോറുകളും എട്ട് സിക്സറുകളും പറത്തി. ഇംഗ്ലണ്ടിെൻറ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസെന്ന റെക്കോഡും മത്സരത്തിൽ പിറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.