ക്രിക്കറ്റിൽ ബൗൺസർ നിയമം കൊണ്ടുവന്നത്​ കറുത്തവരുടെ നേട്ടങ്ങൾ കുറക്കാനെന്ന്​ സമ്മി

െഎ.പി.എല്ലിൽ കളിക്കുന്നതിനിടെ നേരിട്ട വംശീയാധിക്ഷേപത്തെ കുറിച്ച്​ വെളിപ്പെടുത്തി വാർത്തകളിൽ നിറഞ്ഞ മുൻ വിൻഡീസ്​ നായകനും പേസറുമായ ഡാരൻ സമ്മി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്​. ​െഎ.സി.സിയുടെ ബൗൺസർ നിയമത്തിനെതിരെയാണ്​ സമ്മി ആഞ്ഞടിച്ചത്​. ഈ നിയമം കൊണ്ടു വരാനുള്ള കാരണം കറുത്തവരുടെ ടീമി​​െൻറ നേട്ടം കുറക്കാനായിരുന്നുവെന്ന്​ താരം പറഞ്ഞു. ഇന്‍സൈഡ് ഔട്ട് ഷോയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഡാരന്‍ സമ്മി.

പണ്ട്​ വെള്ളക്കാരുടെ ടീമുകളിലെ ഫാസ്റ്റ് ബൗളര്‍മാര്‍ നിരന്തരമായി ബൗണ്‍സറുകള്‍ എറിഞ്ഞപ്പോൾ ഇല്ലാത്ത കുഴപ്പമാണ്​ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള പേസര്‍മാര്‍ ഇതാവര്‍ത്തിച്ചപ്പോള്‍ ഉണ്ടായത്​. വിൻഡീസ്​ ബൗളർമാരെ നിയന്ത്രിക്കാനാണ്​ ബൗണ്‍സര്‍ നിയമം അവതരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ജെഫ് തോംസണ്‍, ഡെന്നിസ് ലില്ലി തുടങ്ങിയ പഴയ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാർ ബൗൺസർ എറിഞ്ഞിരുന്നതായി സമ്മി ചൂണ്ടിക്കാട്ടുന്നു. അവർ അതിവേഗം ബൗള്‍ ചെയ്ത് എതിര്‍ ടീമുകളിലെ താരങ്ങൾക്ക്​ പരിക്കേല്‍പ്പിച്ചിട്ട്​ പോലുമുണ്ട്​. എന്നാൽ കറുത്ത വർഗക്കാർ മികവേറിയ പേസ്​ ബൗളിങ്ങിലൂടെ ലോകക്രിക്കറ്റിലെ വൻ ശക്​തികളായി മാറാൻ തുടങ്ങിയതോടെ ബൗൺസർ പോലുള്ള പല നിയമങ്ങളും കൊണ്ടുവരാൻ തുടങ്ങി. കറുത്തവരുടെ ടീമി​​െൻറ നേട്ടങ്ങൾ നിയന്ത്രിക്കാനാണ്​ ഇതെല്ലാമെന്നും സമ്മി പറഞ്ഞു.

ത​​െൻറ വാദങ്ങൾ തെറ്റായിരിക്കാം. എന്നാൽ ഞാൻ ഇത്തരം നീക്കങ്ങളെ അതായിട്ടാണ്​ കാണുന്നത്​. കറുത്തവ​​െൻറ നേട്ടങ്ങളെ അവർക്ക്​ അംഗീകരിക്കാൻ മടിയാണ്​. ഇവിടുള്ള സംവിധാനം അത്തരത്തിലുള്ളതാണെന്നും സമ്മി തുറന്നടിച്ചു. ഐസിസി ബൗണ്‍സര്‍ നിയമം കൊണ്ടുവരുന്നത് 1991ലാണ്. വെസ്റ്റ്​ ഇൻഡീസ്​ ബൗളർമാർ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അത്​. ഇതു പ്രകാരം ഒരു ബൗളര്‍ക്ക്​ ഒരോവറില്‍ ഒരേയൊരു ബൗണ്‍സര്‍ മാത്രമേ എറിയാന്‍ അനുവാദമുള്ളൂ. ഒന്നിൽ കൂടുതൽ എറിയുന്നതിനെ നോബാൾ ആയാണ്​ വിധിക്കുക. 

Tags:    
News Summary - bouncer rules introduced limit success black-team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.