കൊച്ചി: മലയാളി താരങ്ങളായ രോഹന്‍ എസ്. കുന്നുമ്മലും ഡാരില്‍ എസ്. ഫെറാരിയോയും അണ്ടര്‍ 19 ചലഞ്ചര്‍ ട്രോഫി ടീമില്‍. ഡാരിലിനെ ഇന്ത്യ ബ്ളൂ ടീമിലും രോഹനെ ഇന്ത്യ ഗ്രീനിലുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബിലാസ്പുരില്‍ ഈ മാസം 26 മുതല്‍ 29 വരെയാണ് മത്സരം. വിനൂ മങ്കാദ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും ഇന്ത്യന്‍ ടീമുകളിലേക്ക് വഴിതുറന്നത്. ഓരോ സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയുമടക്കം രോഹന്‍ 253 റണ്‍സ് നേടി ടൂര്‍ണമെന്‍റിലെ മികച്ച ബാറ്റ്സ്മാനായി മാറിയിരുന്നു. ഡാരില്‍ 125 റണ്‍സ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.