ഒാവൽ: സെഞ്ച്വറിയിൽ ‘കാൽ സെഞ്ച്വറി’ തികച്ച ഹാഷിം അംലയുടെ കരുത്തിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ജയം. ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ് ബി പോരാട്ടത്തിൽ 96 റൺസിനാണ് ഡിവില്ലിയേഴ്സിെൻറ സംഘം ലങ്കയെ തുരത്തിയത്. സ്കോർ: ദക്ഷിണാഫ്രിക്ക: 299/6 (50). ശ്രീലങ്ക: 203/10 (41.3). 25ാം സെഞ്ച്വറി നേടിയ ഹാഷിം അംലയും (103) ഫാഫ് ഡുപ്ലസിസുമാണ് (75) ദക്ഷിണാഫ്രിക്കക്ക് മികച്ച ജയം സമ്മാനിച്ചത്. ലങ്കക്കുവേണ്ടി ഒാപണർമാരായ ഉപുൽ തരംഗയും (57) ഡിക്വെല്ലയും (41) പൊരുതി നോക്കിയെങ്കിലും മധ്യനിരയും വാലറ്റവും നിരുപാധികം കീഴടങ്ങിയതോടെ ജയം ദക്ഷിണാഫ്രിക്കെക്കാപ്പം നിന്നു. ഇമ്രാൻ താഹിർ 27 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി.
ബൗളർമാരെ തുണക്കുന്നുവെന്ന തോന്നലുളവാക്കിയ പിച്ചിൽ ശ്രദ്ധയോടെയാണ് ദക്ഷിണാഫ്രിക്ക ബാറ്റ് വീശി തുടങ്ങിയത്. 12ാം ഒാവറിൽ ക്വിൻറൺ ഡികോക് (23) മടങ്ങിയതിന് പിന്നാലെ ഡുപ്ലസിസ് എത്തിയതോടെയാണ് സ്കോർബോർഡിന് വേഗതയേറിയത്. കൂറ്റൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഡുപ്ലസിസും ഡിവില്ലിയേഴ്സും (നാല്) തൊട്ടടുത്ത ഒാവറുകളിൽ പുറത്തായി. അവസാന ഒാവറുകളിൽ ആഞ്ഞടിച്ച ഡുമിനിയാണ് (38) ദക്ഷിണാഫ്രിക്കയെ 300നടുത്ത് എത്തിച്ചത്. 115 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങിയതായിരുന്നു അംലയുടെ ഇന്നിങ്സ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടേത് തകർപ്പൻ തുടക്കമായിരുന്നു. എട്ടാം ഒാവറിൽ ഡിക്കാവെല്ല പുറത്താകുേമ്പാൾ സ്കോർ ബോർഡിൽ 69 റൺെസത്തിയിരുന്നു. എന്നാൽ, പിന്നാലെയെത്തിയവരിൽ കുശാൽ പെരേര (44*) പിടിച്ചുനിന്നെങ്കിലും മെൻഡിസും (11) ചണ്ഡിമലും (12) കപുഗേദരയും (പൂജ്യം) ഗുണരത്നെയും (നാല്) കൃത്യസമയങ്ങളിൽ പവലിയനിലെത്തി. 12 റൺസെടുക്കുന്നതിനിടെ അവസാന നാല് വിക്കറ്റ് കളഞ്ഞുകുളിച്ചാണ് ലങ്ക തോൽവിയിലേക്ക് വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.