ബിർമിങ്ഹാം: ചാമ്പ്യൻസ് ട്രോഫിയിൽ മൂന്നാം മത്സരവും മഴയെടുത്തതോടെ ഒാസീസ് സെമി കാണാതെ പുറത്ത്. ഗ്രൂപ് റൗണ്ടിൽ വിജയം അനിവാര്യമായ കളിയിൽ ഡക്വർത്ത്-ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിന് 40 റൺസ് ജയം. ആസ്േട്രലിയ ഉയർത്തിയ 278 റൺസിന് മറുപടിയായി ക്യാപ്റ്റൻ ഒയിൻ മോർഗനും (87) ബെൻ സ്റ്റോക്സും(102) ഇംഗ്ലണ്ടിനെ നയിച്ചപ്പോൾ പാതിവഴിയിലാണ് മഴയെത്തിയത്.
ടീം ടോട്ടൽ നാലിന് 240ൽ എത്തിനിൽക്കെ കളിമുടങ്ങിയപ്പോൾ മഴനിയമം ഇംഗ്ലണ്ടിന് അനുകൂലമായി. ഇതോടെ ചരിത്രം കുറിച്ച് ബംഗ്ലാദേശ് ഗ്രൂപ് ‘എ’യിൽനിന്ന് സെമിയിലേക്ക്. ന്യൂസിലൻഡിനെ അവസാന മത്സരത്തിൽ തോൽപിച്ച ബംഗ്ലാദേശ് ഒാസീസിെൻറ പുറത്താകലോടെയാണ് ആദ്യമായി സെമിയിലെത്തിയത്. സ്കോർ : ആസ്േട്രലിയ: 277/9. ഇംഗ്ലണ്ട്: 240/4.
ജോ റൂട്ടിനെ പുറത്താക്കിയ ഹസൽവുഡിൻറെ ആഹ്ലാദം
ഒാസീസ് ഉയർത്തിയ 278 റൺസ് വിജയലക്ഷ്യത്തിലേക്ക് 87 റൺസെടുത്ത ഒയിൻ മോർഗനും സെഞ്ച്വറിനേടിയ ബെൻസ്റ്റോക്സുമാണ് (102) നയിച്ചത്. മൂന്നിന് 35 എന്ന നിലയിൽ പ്രതിസന്ധിയിലായ ടീമിനെ 159 റൺസിെൻറ കൂട്ടുകെട്ടുമായി ഇരുവരും മഴയെത്തുമുെമ്പ സുരക്ഷിത സ്ഥാനത്തേക്കെത്തിക്കുകയായിരുന്നു. ആരോൺ ഫിഞ്ച് (68), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (56), ട്രാവിസ് ഹെഡ് (71) എന്നീ വമ്പന്മാരുടെ അർധ സെഞ്ച്വറിയാണ് ഒാസീസ് സ്കോറിങ്ങിെൻറ നെട്ടല്ലായത്. ഒരു ഘട്ടത്തിൽ മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ആസ്ട്രേലിയയെ മാർക്ക് വുഡിെൻറയും ആദിൽ റാഷിദിെൻറയും നാലു വിക്കറ്റ് പ്രകടനമാണ് തളച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.