കൊളംബോ: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പുജാര(128) ക്രീസിലിറങ്ങി സെഞ്ച്വറിയിലേക്ക് പതിയെ അടുക്കുേമ്പാൾ, കായിക ബഹുമതിയായ അർജുന അവാർഡ് ലഭിച്ച വിവരം താരം അറിഞ്ഞിരുന്നില്ല. ഗാലെ ടെസ്റ്റിലും സെഞ്ച്വറി നേടിയിരുന്ന സൗരാഷ്ട്ര താരം സ്ഥിരം ശൈലിയിൽ ക്ലാസിക് ഷോട്ടുകളുമായി രണ്ടാം ഇന്നിങ്സിലും നൂറ് കടന്ന് മുന്നിൽനിന്ന് നയിച്ചപ്പോൾ, കൊളംേബാ ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില 344 റൺസ്. പുജാരക്ക് പിന്നാലെ സെഞ്ച്വറി തീർത്ത് അജിൻക്യ രഹാനെയും (103) ഇന്ത്യൻ ബാറ്റിങ്ങിന് മികവേകി. ഒാപണർമാരായ ശിഖർ ധവാൻ (35), ലോകേഷ് രാഹുൽ (57), ക്യാപ്റ്റൻ വിരാട് കോഹ്ലി(13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
തുടക്കം തകർച്ചയിൽ
ഗാലെ ടെസ്റ്റിലെ ഒാപണർ അഭിനവ് മുകുന്ദിനെ കരക്കിരുത്തി, ലോകേഷ് രാഹുലിനൊപ്പം ശിഖർ ധവാനായിരുന്നു കൂട്ടിനിറങ്ങിയത്. ഇരുവരും സ്കോർ പടുത്തുയർത്താൻ ശ്രമിക്കുന്നതിനിടയിൽ ആദ്യം പുറത്താവുന്നത് ധവാനാണ്. ദിൽറുവാൻ പെരേരയുടെ പന്ത് സ്വീപ് ചെയ്യാനുള്ള ധവാെൻറ ശ്രമം പാളിയപ്പോൾ, വിക്കറ്റിനുനേരെ പാഡിൽ പതിച്ചു. ലങ്കൻ താരങ്ങൾ അപ്പീൽ ചെയ്െതങ്കിലും അമ്പയർ ഒൗട്ട് വിധിച്ചില്ല. മറ്റൊന്നും ആലോചിക്കാതെ ക്യാപ്റ്റൻ ചണ്ഡിമലും െപരേരയും ഡി.ആർ.എസിന് ആവശ്യപ്പെട്ടു. തേഡ് അമ്പയർ ഒൗട്ട്വിധിച്ചതോടെ 35 റൺസുമായി ധവാൻ മടങ്ങി. പിന്നീട് രാഹുലിന് കൂട്ട് പുജാരയായിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട് അമ്പതു റൺസും കടന്ന് മുന്നേറവെ ലോകേഷ് (57) റണ്ണൗട്ടായി. അപകടകരമായ റൺസിനോടിയതാണ് ലോകേഷിന് വിനയായത്. ഇതോടെ കോഹ്ലി ക്രീസിലേക്കെത്തി. എന്നാൽ നിലയുറപ്പിക്കും മുെമ്പ കോഹ്ലി (13) ഹെരാത്തിെൻറ പന്തിൽ ചണ്ഡിമലിന് ക്യാച്ച് നൽകി പുറത്തായി. മൂന്നിന് 133 എന്ന നിലയിൽ ഇന്ത്യ തകരുമെന്ന് തോന്നിച്ചു. എന്നാൽ, കൊളംേബാ സ്റ്റേഡിയം പിന്നീട് കാണുന്നത് ശ്രീലങ്കൻ ബൗളർമാർക്ക് തകർക്കാൻ പറ്റാത്ത 211റൺസിെൻറ കൂട്ടുകെട്ട് പിറക്കുന്നതാണ്.
അർജുന പുജാര
അർജുന അവാർഡിന് താൻ അർഹനാണെന്ന് ഒരിക്കൽകൂടി തെളിയിച്ച് രഹാനയെ കൂട്ടുപിടിച്ച് പുജാര കരിയറിലെ 13ാം സെഞ്ച്വറിയിലേക്ക് കുതിച്ചു. ഗാലെ പരമ്പരയിലും സെഞ്ച്വറി കുറിച്ച പുജാരയുടെ തുർച്ചയായ മൂന്നാം സെഞ്ച്വറിയാണിത്. 50ാം ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറികുറിക്കുന്ന ഏഴാം താരമായി പുജാര. പോളി ഉമ്റിഗർ (1961), ഗുണ്ഡപ്പ വിശ്വനാഥ് (1979), കപിൽ ദേവ് (1983), വി.വി.എക്സ്. ലക്ഷ്മണൻ (2004), വിരാട് കോഹ്ലി (2016) എന്നിവരാണ് ഇൗ നേട്ടം കൈവരിച്ചവർ. പതിവു ശൈലിയിൽ കരുതിക്കളിച്ച പുജാര 164 പന്തിലാണ് സെഞ്ച്വറി തികക്കുന്നത്. പുജാരക്കു പിന്നാലെയാണ് രഹാനെയും സെഞ്ച്വറിയിലേക്ക് കുതിച്ചത്. 211 റൺസിെൻറ കൂട്ടുകെട്ടാണ് ഇരുവരും നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.