ധാക്ക: ബംഗ്ലാദേശ് ട്വൻറി20 പ്രീമിയർ ലീഗിൽ 18 സിക്സുമായി സെഞ്ച്വറി തികച്ചതോടെ കരീബിയൻ താരംക്രിസ് ഗെയ്ലിന് റെക്കോഡ്. ട്വൻറി20യിൽ ഏറ്റവും കൂടുതിൽ സെഞ്ച്വറി(20 ) നേടിയതാരം, ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ (18) സിക്സടിച്ച ബാറ്റ്സ്മാൻ എന്നീ അപൂർവ ബഹുമതികളാണ് വിൻഡീസ് താരത്തെ തേടിയെത്തിയത്.
ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗ് ഫൈനലിലാണ് സംഭവം. ധാക്ക ഡൈനാമോസിനെതിരെ റാങ്ക്പൂർ റൈഡേഴ്സിനായി ഗെയിൽ 126 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിൽ റാങ്ക്പൂർ റൈഡേഴ്സ് 57 റൺസിന് കിരീടം ചൂടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.