തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിത ാശ്വാസ നിധിയിലേക്ക് ബി.സി.സി.ഐ നല്കുന്ന 51 കോടി രൂപയിലേക്ക് കേരള ക്രിക്കറ്റ് അസോസി യേഷന്‍ വിഹിതമായി 50 ലക്ഷം രൂപ നല്‍കും. ബി.സി.സി.ഐ ജോയൻറ് സെക്രട്ടറിയും കെ.സി.എ മുന്‍ പ്ര സിഡൻറുമായ ജയേഷ് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കാന് കായിക സംഘടനകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.
കർണാടക ക്രിക്കറ്റ് അസോസിയേഷെൻറ ഒരുകോടി
ബംഗളൂരു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഒരുകോടി രൂപ നൽകും. കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് 50 ലക്ഷം വീതം നൽകാനാണ് തീരുമാനം. രാജ്യത്തിെൻറ അവസ്ഥ മുന്നിൽ കണ്ട് മുംബൈ, ബംഗാൾ, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകളും സംഭാവനകൾ നൽകിയിരുന്നു.
രഹാനെയുടെ 10 ലക്ഷം
മുംബൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങേകാൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ഉപനായകൻ അജിൻക്യ രഹാനെ പത്ത് ലക്ഷം രൂപ നൽകി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് രഹാനെയുടെ സഹായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.