കോവിഡ്​ : 2016ൽ റെക്കോഡ്​ കൂട്ടുകെട്ടുയർത്തിയ കിറ്റ് കോഹ്​ലിയും ഡിവില്ലിയേഴ്​സും​ ലേലം ചെയ്യും

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ്​ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്​സുകളിലൊന്നിനാണ്​​ 2016 സീസണിൽ റോയൽ ചലഞ് ചേഴ്​സ്​ ബാംഗ്ലൂരും ഗുജറാത്ത്​ ലയൺസും തമ്മിൽ ബംഗളൂരു ചിന്നസാമി സ്​റ്റേഡിയത്തിൽ നടന്ന മത്സരം സാക്ഷ്യം വഹിച്ച ത്​. അന്ന്​ ബാംഗ്ലൂർ 248 റൺസ്​ സ്​കോർ ചെയ്​തപ്പോൾ തട്ടുപൊളിപ്പൻ സെഞ്ച്വറികളുമായി 229 റൺസ്​ കൂട്ടുകെട്ടുയർത്തി യ എബി ഡിവില്ലിയേഴ്​സും വിരാട്​ കോഹ്​ലിയും തങ്ങളുടെ തന്നെ റെക്കോഡ്​ തിരുത്തി.

ഇപ്പോൾ ഇന്ത്യയിലെയും ദക്ഷിണാഫ്രിക്ക​യിലെയും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ ആ പച്ച നിറത്തിലുള്ള ജഴ്​സിയടങ്ങിയ കിറ്റ്​ ലേലത്തിൽ വെക്കാൻ തീരുമാനിച്ചിരിക്കുകയാണ്​ ഇരുവരും. വെള്ളിയാഴ്​ച വൈകീട്ട്​ നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റ്​ ഷോയിലാണ്​ ഇരുവരും ഇക്കാര്യം അറിയിച്ചത്​. പരമാവധി ആളുകൾക്ക്​ ഭക്ഷണമെത്തിക്കുന്നതിനാണ്​ ധന സമാഹരണം​.

ഉയർച്ച താഴ്​ചകൾക്കിടയിലും ടീമിന്​ കട്ട സപ്പോർട്ട്​ നൽകുന്ന ആരാധകപ്പടയെ ഓർമിച്ച്​ ചാറ്റിനിടെ കോഹ്​ലി വികാരാധീതനായി. എന്തുവന്നാലും ആർ.സി.ബി വിടില്ലെന്നും കോഹ്​ലി പറഞ്ഞു. 2011 മുതൽ കോഹ്​ലിയും ഡിവില്ലിയേഴ്​സും ബാംഗ്ലൂർ ടീമിൽ ഒരുമിച്ചാണ്​. 2016ൽ നാല്​ സെഞ്ച്വറികളടക്കം 973 റൺസ്​ വാരിക്കൂട്ടിയ കോഹ്​ലി ഐ.പി.എൽ ചരിത്രത്തിൽ ഒരുസീസണിൽ ബാറ്റ്​സ്​മാൻെറ ഏറ്റവും മികച്ച പ്രകടനമാണ്​ കാഴ്​ചവെച്ചത്​.

ചാറ്റിനിടെ ഇന്ത്യ- ദക്ഷിണാഫ്രിക്ക താരങ്ങൾ ഉൾകൊള്ളുന്ന ഏകദിന ടീമിനെയും ഇരുവരും തെരഞ്ഞെടുത്തു. എം.എസ്​. ധോണി ടീമിൻെറ നായകനായപ്പോൾ ഗാരി കേഴ്​സ്​റ്റൻ പരിശീലകനായി.

Tags:    
News Summary - covid 19- virat kohi and ab De Villiers put in their 2016 record breaking kits for online auction- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.